Rahul Dravid: 'ഇത് അവസാനത്തേത്' പരിശീലക സ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ ദ്രാവിഡ്

ട്വന്റി 20 ലോകകപ്പിനു ശേഷമായിരിക്കും ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുക

രേണുക വേണു
ചൊവ്വ, 4 ജൂണ്‍ 2024 (07:57 IST)
Rahul Dravid: ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്ത് തുടരില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്. പരിശീലകന്‍ എന്ന നിലയില്‍ ട്വന്റി 20 ലോകകപ്പ് തന്റെ അവസാനത്തെ ടൂര്‍ണമെന്റ് ആയിരിക്കുമെന്ന് ദ്രാവിഡ് പറഞ്ഞു. പരിശീലക സ്ഥാനത്ത് തുടരാന്‍ അവസരമുണ്ടെങ്കിലും അതിനു തയ്യാറല്ലെന്ന നിലപാടിലാണ് ദ്രാവിഡ്. ഇക്കാര്യം താരം ബിസിസിഐ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. 
 
' ഞാന്‍ പരിശീലക സ്ഥാനത്തുള്ള അവസാനത്തേത് ആയിരിക്കും ഇത്. വരാനിരിക്കുന്ന മത്സരങ്ങളുടെ ഷെഡ്യൂള്‍ പരിഗണിക്കുമ്പോള്‍ പരിശീലക സ്ഥാനത്ത് വീണ്ടും അപേക്ഷ നല്‍കാന്‍ നിര്‍ഭാഗ്യവശാല്‍ എനിക്ക് സാധിക്കില്ല. അതുകൊണ്ട് ട്വന്റി 20 ലോകകപ്പ് എന്റെ അവസാനത്തേത് ആയിരിക്കും. അവസാനത്തെ ആണെന്ന് കരുതി ഇതിന്റെ പ്രാധാന്യത്തില്‍ ഒരു കുറവും കാണുന്നില്ല,' ദ്രാവിഡ് പറഞ്ഞു. 
 
ട്വന്റി 20 ലോകകപ്പിനു ശേഷമായിരിക്കും ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുക. വീണ്ടും അപേക്ഷിക്കാനുള്ള അവസരം ബിസിസിഐ നല്‍കിയിരുന്നെങ്കിലും രാഹുല്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നു. ഗൗതം ഗംഭീറിനെയാണ് ദ്രാവിഡിന്റെ പകരക്കാരനായി ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ലോകകപ്പിനു ശേഷം ഗംഭീര്‍ പരിശീലക സ്ഥാനം ഏറ്റെടുക്കാനാണ് സാധ്യത. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ

ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

വെറും ഒന്നരലക്ഷം പേരുള്ള ക്യുറസോ പോലും ലോകകപ്പ് കളിക്കുന്നു, 150 കോടി ജനങ്ങളുള്ള ഇന്ത്യ റാങ്കിങ്ങിൽ പിന്നെയും താഴോട്ട്

ആഷസ് ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, കമിൻസിന് പിന്നാലെ ഹേസൽവുഡും പുറത്ത്

ഇപ്പോളൊരു ചാമ്പ്യനായത് പോലെ തോന്നു, ചെന്നൈയുടെ മഞ്ഞ ജേഴ്സിയിൽ സഞ്ജു, ചേട്ടാ തകർക്കണമെന്ന് ചെന്നൈ ആരാധകർ

അടുത്ത ലേഖനം
Show comments