Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ranji Trophy 2025 Final, Kerala vs Vidarbha:കേരളത്തിനു കരുണ്‍ നായര്‍ സ്‌ട്രോക്ക്; ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം

വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 379 നു മറുപടിയായി കേരളം ഒന്നാം ഇന്നിങ്‌സില്‍ 342 നു ഓള്‍ഔട്ട് ആകുകയായിരുന്നു

Ranji Trophy Final Day 4 Scorecard

രേണുക വേണു

, ശനി, 1 മാര്‍ച്ച് 2025 (10:02 IST)
Ranji Trophy Final Day 4 Scorecard

Kerala vs Vidarbha Ranji Trophy Final: രഞ്ജി ട്രോഫി ഉറപ്പിച്ച് വിദര്‍ഭ. ഫൈനലിന്റെ നാലാം ദിനം അവസാനിക്കുമ്പോള്‍ വിദര്‍ഭയുടെ ലീഡ് 286 ആയി. രണ്ടാം ഇന്നിങ്‌സില്‍ 249/4 എന്ന നിലയിലാണ് വിദര്‍ഭ. ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്കു 37 റണ്‍സ് ലീഡുണ്ടായിരുന്നു. 
 
സെഞ്ചുറി നേടിയ കരുണ്‍ നായരും (280 പന്തില്‍ 132), അക്ഷയ് വാട്കറും (33 പന്തില്‍ നാല്) ആണ് ക്രീസില്‍. ഡാനിഷ് മാലേവാര്‍ (162 പന്തില്‍ 73), പാര്‍ഥ് രേഖാഡെ (അഞ്ച് പന്തില്‍ ഒന്ന്), ധ്രുവ് ഷോറെ (ആറ് പന്തില്‍ അഞ്ച്), യാഷ് റാത്തോഡ് (56 പന്തില്‍ 24) എന്നിവരുടെ വിക്കറ്റുകള്‍ വിദര്‍ഭയ്ക്കു നഷ്ടമായി. കേരളത്തിനായി എം.ഡി.നിതീഷ്, ജലജ് സക്‌സേന, ആദിത്യ സര്‍വാതെ, അക്ഷയ് ചന്ദ്രന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി. 
 
മത്സരം സമനിലയായാല്‍ വിദര്‍ഭയെ വിജയികളായി പ്രഖ്യാപിക്കും. ഒന്നാം ഇന്നിങ്‌സില്‍ വിദര്‍ഭയ്ക്കാണ് ലീഡ്. 
 
വിദര്‍ഭയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 379 നു മറുപടിയായി കേരളം ഒന്നാം ഇന്നിങ്‌സില്‍ 342 നു ഓള്‍ഔട്ട് ആകുകയായിരുന്നു. നായകന്‍ സച്ചിന്‍ ബേബി (235 പന്തില്‍ 98) ആണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജോസ് ബട്‌ലര്‍ ഇംഗ്ലണ്ട് നായകസ്ഥാനം ഒഴിഞ്ഞു