Select Your Language

Notifications

webdunia
webdunia
webdunia
webdunia

1991ൽ എന്റെ കരിയർ അവസാനിയ്ക്കാൻ കാരണം ആ തീരുമാനമായിരുന്നു, രോഹിത് അത് ആവർത്തിയ്ക്കരുത്: മുന്നറിയിപ്പുമായി രവി ശാസ്ത്രി

1991ൽ എന്റെ കരിയർ അവസാനിയ്ക്കാൻ കാരണം ആ തീരുമാനമായിരുന്നു, രോഹിത് അത് ആവർത്തിയ്ക്കരുത്: മുന്നറിയിപ്പുമായി രവി ശാസ്ത്രി
, ഞായര്‍, 1 നവം‌ബര്‍ 2020 (13:38 IST)
ദുബായ്: ഓസ്രേലിയൻ പര്യടനത്തിനുള്ള ടീമിൽ രോഹിത് ശർമ്മയെ ഉൾപ്പെടുത്താത്തതിന്റെ കാരണം വെളിപ്പെടുത്തി പരിശീലകൻ രവി ശാസ്ത്രി. വേണ്ടത്ര വിശ്രമം എടുക്കാാതെ കളിയ്ക്കാനിറങ്ങിയാൽ വീണ്ടും പരിക്കുപറ്റാനുള്ള സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെ അടിസ്ഥാനത്തിലാണ് താരത്തെ ടീമിൽ ഉൾപ്പെടുത്താത്തത് എന്ന് രവിശാസ്ത്രി പറയുന്നു.  സെലക്ഷൻ കമ്മറ്റിയും മെഡിക്കൽ ടീമും ചേർന്നാണ് അത്തരം തീരുമാനങ്ങൾ എടുക്കുന്നത് എന്നും കൂടുതലായി ഒന്നും അറിയില്ല എന്നും രവിശാസ്ത്രി പറയുന്നു.
 
'മെഡിക്കല്‍ റിപ്പോര്‍ട്ടിനെ കുറിച്ചുള്ള കാര്യങ്ങള്‍ കോച്ചിന് അറിയാന്‍ സാധിക്കും. പരിക്കേറ്റെങ്കിലും കളിച്ചുനോക്കാം എന്നായിരിയ്ക്കും താരങ്ങൾ ആഗ്രഹിയ്ക്കുക. കളിക്കളത്തിലേയ്ക്ക് വേഗം തിരികെയെത്താനുള്ള ആഗ്രഹമാണ് അതിന് കാരണം. എന്നാൽ അത് വലിയ അപകടം തന്നെയാണ്. പരിക്കിനെ അത് ഗുരുതരമാക്കി മറ്റാം. കരിയറിനെ തന്നെ അത് ബാധിയ്ക്കും. നൂറുശതമാനം ഫിറ്റാണെങ്കിൽ മാത്രമേ കളിയ്ക്കാനാകു. ഇത്തരമൊരു സാഹചര്യത്തിലൂടെ ഞാനും കടന്നുപോയിട്ടുണ്ട്. 1991ൽ എന്റെ കരിയർ അവസാനിപ്പിയ്ക്കേണ്ടിവന്നത് അതുകൊണ്ടാണ്.
 
ഓസ്‌ട്രേലിയയിയൻ പര്യടനത്തിന് പോയപോഴാണ് സംഭവം. അന്ന് ഞാൻ ഒരിയ്ക്കലും കളിയ്ക്കാൻ പാടില്ലായിരുന്നു. കളിയ്ക്കരുതെന്ന് പല ആവർത്തി ഡോക്ടർമാർ എന്നോട് പറഞ്ഞിരുന്നു, ഞാൻ കേട്ടില്ല. മൂന്നോ നാലോ മാസം വിശ്രമം എടുത്തിരുന്നു എങ്കിൽ മുന്നോട്ട് അഞ്ച് വർഷമെങ്കിലും എനിയ്ക്ക് ഇന്ത്യയ്ക്കായി കളിയ്ക്കാൻ സാധിയ്ക്കുമായിരുന്നു. എനിയ്ക്ക് ഉണ്ടായ അനുഭവത്തിൽനിന്നുമാണ് ഞാൻ പറയുന്നത്. എന്റേയും രോഹിത്തിന്റെയും സമാനമായ കേസാണ്. ഇന്ത്യയുടെ സുപ്രധാന കളിക്കാരനാണ് രോഹിത്. പരിക്കെല്ലാം ഭേതമായതിന് ശേഷം മാത്രമേ രോഹിത് കളിയ്ക്കാവു.' രവി ശാസ്ത്രി പറഞ്ഞു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

IPL 2020: ഡല്‍ഹി പുറത്തേക്കോ? മുംബൈയോട് ദയനീയ തോല്‍‌വി !