Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎല്ലില്‍ നിന്നും വിരമിച്ചു, ഇനി അശ്വിന്റെ കളി ബിഗ് ബാഷില്‍

Ravichandran Ashwin, Ravichandran Ashwin ends IPL Career, Ashwin IPl Career, രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ അവസാനിപ്പിച്ചു

അഭിറാം മനോഹർ

, ബുധന്‍, 3 സെപ്‌റ്റംബര്‍ 2025 (14:07 IST)
ഐപിഎല്ലില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ലീഗില്‍ കളിച്ചേക്കുമെന്ന് സൂചന. ക്രിക്കറ്റ് ഓസ്‌ട്രേലിയ 38കാരനായ ഓഫ് സ്പിന്നറെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.അശ്വിനെ പോലെ മികച്ച കളിക്കാര്‍ ബിബിഎല്ലിലെത്തുന്നത് ബിഗ് ബാഷിനും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനും നേട്ടമാകുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ ടോഡ് ഗ്രീന്‍ബെര്‍ഗ് പറഞ്ഞു.
 
 
അതേസമയം അശ്വിനുമായുള്ള കരാറിലെ പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്. ബിബിഎല്‍ ക്ലബുകള്‍ അവരുടെ ശമ്പള ബജറ്റിന്റെ ഭൂരിഭാഗവും ചെലവഴിച്ചതിനാല്‍ കസ്റ്റമൈസ്ഡ് കരാറോ സ്‌പോണ്‍സേര്‍ഡ് കരാറോ ആകും അശ്വിന് ലഭിക്കുക. ബിബിഎല്ലില്‍ പരിശീലകനെന്ന നിലയിലും അശ്വിന്‍ ടീമുകള്‍ക്ക് ഉപകാരപ്പെട്ടേക്കാം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Sanju Samson: കെസിഎല്‍ കളറാക്കി സഞ്ജു; ഇനി ഏഷ്യാ കപ്പില്‍ കാണാം