Ravichandran Ashwin: രവിചന്ദ്രന്‍ അശ്വിന്‍ ചെന്നൈ വിടുന്നു
അശ്വിന്‍ ചെന്നൈ വിടാനുള്ള യഥാര്‍ഥ കാരണം വ്യക്തമല്ലെങ്കിലും തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യം അശ്വിന്‍ ചെന്നൈ മാനേജ്‌മെന്റിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്
Ravichandran Ashwin: രവിചന്ദ്രന്‍ അശ്വിന്‍ ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുക ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ ആയിരിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകര്‍ നിരാശപ്പെടേണ്ടിവരും. അശ്വിന്‍ ചെന്നൈ വിടുകയാണെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
അശ്വിന്‍ ചെന്നൈ വിടാനുള്ള യഥാര്‍ഥ കാരണം വ്യക്തമല്ലെങ്കിലും തന്നെ റിലീസ് ചെയ്യണമെന്ന ആവശ്യം അശ്വിന്‍ ചെന്നൈ മാനേജ്‌മെന്റിനു മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. സി.എസ്.കെ മാനേജ്‌മെന്റ് അംഗങ്ങളും നായകന്‍ ഋതുരാജ് ഗെയ്ക്വാദ്, മുന്‍നായകന്‍ മഹേന്ദ്രസിങ് ധോണി എന്നിവരും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ചര്‍ച്ചകളിലാണെന്നും വിവരമുണ്ട്.
ഐപിഎല്ലില്‍ 221 മത്സരങ്ങളില്‍ നിന്ന് 187 വിക്കറ്റുകളുള്ള താരമാണ് അശ്വിന്‍. ഐപിഎല്‍ ആദ്യ പതിപ്പ് (2008) മുതല്‍ 2015 വരെ അശ്വിന്‍ ചെന്നൈയിലായിരുന്നു. തുടര്‍ച്ചയായ എട്ട് സീസണുകള്‍ക്കു ശേഷം 2016 മുതല്‍ 2024 വരെ ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് എന്നീ ടീമുകള്‍ക്കു വേണ്ടി അശ്വിന്‍ കളിച്ചു. 2025 സീസണു മുന്നോടിയായുള്ള താരലേലത്തില്‍ 9.75 കോടിക്കാണ് അശ്വിനെ വീണ്ടും ചെന്നൈ സ്വന്തമാക്കിയത്.