Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐപിഎൽ പരിശീലനം ആരംഭിച്ച് രാജസ്ഥാൻ, ആർസി‌ബി നായകനായി ഫാഫ് ഡുപ്ലെസി?

ഐപിഎൽ പരിശീലനം ആരംഭിച്ച് രാജസ്ഥാൻ, ആർസി‌ബി നായകനായി ഫാഫ് ഡുപ്ലെസി?
, ബുധന്‍, 9 മാര്‍ച്ച് 2022 (13:33 IST)
ഐപിഎൽ പതിനഞ്ചാം സീസണിനായി പരിശീലനം ആരംഭിച്ച് രാജസ്ഥാൻ റോയൽസ്. യശ്വസി ജയ്‌സ്വാ‌ൾ അടക്കമുള്ള യുവതാരങ്ങളാണ് ആദ്യദിന പരിശീലന ക്യാമ്പിലെത്തിയത്. ഈ മാസം അവസാനം സൺറൈസേഴ്‌സ് ഹൈദരാബാദുമായാണ് രാജസ്ഥാന്റെ ആദ്യ മത്സരം.
 
ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ പുതിയ നായകനെ ശനിയാഴ്‌ച പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.  ഈ സീസണിൽ ക്യാപ്റ്റനെ പ്രഖ്യാപിക്കാത്ത ഏക ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂ‍ർ. ശനിയാഴ്‌ച്ച നടക്കുന്ന പ്രത്യേക ചടങ്ങിലായിരിക്കും ആർസിബി പുതിയ നായകനെ പ്രഖ്യാപിക്കുക. ചടങ്ങിൽ ഈ സീസണിലെ പുതിയ ജഴ്സിയും പ്രകാശനം ചെയ്യും. 
 
ഓസീസ് താരം ഗ്ലെൻ മാക്‌സ്വെല്ലിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും വെറ്ററൻ താരം ഫാഫ് ഡുപ്ലെസിക്ക് നറുക്ക് വീഴുമെന്നാണ് ആരാധകർ കരുതുന്നത്. കഴിഞ്ഞ സീസണിനിടെയാണ് കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്നും ആർസിബിയിൽ മാത്രമേ ഐപിഎല്ലിൽ കളിക്കുകയുള്ളുവെന്നും പ്രഖ്യാപിച്ചത്. മാർച്ച് 26നാണ് ഐപിഎല്ലിന് തുടക്കമാവുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മങ്കാദിങ് ഇനി റണ്ണൗട്ട്,ഫീൽഡർമാർ അനാവശ്യമായി സ്ഥാനം മാറിയാൽ 5 റൺസ് പെനാൽറ്റി: മാറുന്ന ക്രിക്കറ്റ് നിയമങ്ങൾ ഇവ