Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചികിത്സയ്ക്കായി ലക്ഷങ്ങൾ വാങ്ങി, ഐ ഫോൺ മോഷ്ടിച്ചു: യുവതിക്കെതിരെ തെളിവുണ്ടെന്ന് യാഷ്

Yash Dayal sexual exploitation case

അഭിറാം മനോഹർ

, ബുധന്‍, 9 ജൂലൈ 2025 (16:43 IST)
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്തതിന് പിന്നാലെ ആരോപണം ഉയര്‍ത്തിയ യുവതിക്കെതിരെ ആര്‍സിബി പേസറായ യാഷ് ദയാല്‍. യുവതി തന്റെ കയ്യില്‍ നിന്നും ഐഫോണും ലാപ്‌ടോപ്പും മോഷ്ടിച്ചെന്നും ലക്ഷങ്ങള്‍ കടം വാങ്ങി തിരിച്ചുതന്നില്ലെന്നും യാഷ് ദയാല്‍ പറഞ്ഞു. പ്രയാഗ് രാജ് പോലീസില്‍ താരം യുവതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.
 
2021ല്‍ ഇന്‍സ്റ്റഗ്രാം വഴിയാണ് പരിചയപ്പെട്ടതെന്നാണ് യാഷ് ദയാല്‍ വെളിപ്പെടുത്തിയത്. പരിചയപ്പെട്ടതിന് പിന്നാലെ യുവതി ലക്ഷങ്ങള്‍ കടം വാങ്ങി. യുവതിയുടെയും കുടുംബത്തിന്റെയും ചികിത്സയ്ക്കായാണ് പണം നല്‍കിയത്. തിരിച്ച് ഇതുവരെയും പണം തിരികെ നല്‍കിയിട്ടില്ല. ഷോപ്പിങ്ങിനായി യുവതി നിരന്തരം പണം വാങ്ങിയെന്നും യാഷ് ദയാല്‍ ആരോപിക്കുന്നു. ഇതിനെല്ലാം തെളിവുകളുണ്ടെന്നും താരം പറയുന്നു. കഴിഞ്ഞ ദിവസമാണ് യുവതിയുടെ പരാതിയില്‍ യാഷ് ദയാലിനെതിരെ പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. ഭാരതീയ ന്യായ സംഹിതയിലെ 69മത്തെ വകുപ്പാണ് താരത്തിനെതിരെ ചുമത്തിയിട്ടുള്ളത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ICC Test Ranking: റൂട്ടിനെ മറികടന്ന് ബ്രൂക്ക് ഒന്നാമത്; ആദ്യ പത്തില്‍ മൂന്ന് ഇന്ത്യക്കാര്‍