അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം മത്സരങ്ങളില്‍ ഒരുമിച്ച് കളിച്ചതിന്റെ ഇന്ത്യന്‍ റെക്കോര്‍ഡ് സ്വന്തമാക്കി വിരാട് കോലി- രോഹിത് ശര്‍മ കൂട്ടുക്കെട്ട്. റാഞ്ചിയില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കളിച്ചതോടെ രാഹുല്‍ ദ്രാവിഡ്- സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ സഖ്യത്തിന്റെ റെക്കോര്‍ഡാണ് രോ- കോ സഖ്യം മറികടന്നത്. 1996നും 2012നും ഇടയിലായി 391 മത്സരങ്ങളിലാണ് സച്ചിനും ദ്രാവിഡും ഒന്നിച്ച് കളിച്ചത്.
ലോകക്രിക്കറ്റില്‍ ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര- മഹേല ജയവര്‍ധനെ സഖ്യമാണ് ഏറ്റവുമധികം മത്സരങ്ങളില്‍ ഒന്നിച്ച് കളിച്ച ജോഡി. 550 മത്സരങ്ങളില്‍ ഇവര്‍ ഒന്നിച്ച് കളിച്ചു. അതേസമയം മത്സരത്തില്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. സെഞ്ചുറി നേട്ടത്തോടെ ഏകദിന ക്രിക്കറ്റിലെ സെഞ്ചുറി നേട്ടം 52 ആക്കാന്‍ വിരാട് കോലിയ്ക്കും സാധിച്ചു. ഒപ്പം ദക്ഷിണാഫ്രിക്കക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറികളെന്ന സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ റെക്കോര്‍ഡും കോലി മറികടന്നു.