Select Your Language

Notifications

webdunia
webdunia
webdunia
webdunia

Rishab Pant:ഇന്ത്യയ്ക്ക് വൻ തിരിച്ചടി, പരിക്കേറ്റ റിഷഭ് പന്ത് ഇംഗ്ലണ്ട് പരമ്പരയിൽ നിന്നും പുറത്ത്

മത്സരത്തിലെ 68മത്തെ ഓവറില്‍ 37 റണ്‍സില്‍ നില്‍ക്കെയാണ് ക്രിസ് വോക്‌സിന്റെ പന്തില്‍ റിഷഭ് പന്തിന്റെ കാലില്‍ പരിക്കേറ്റത്.

Rishab pant rules out, Rishab pant Injury, Rishab pant, India vs England,റിഷഭ് പന്ത്,റിഷഭ് പന്ത് പരിക്ക്, ഇന്ത്യ- ഇംഗ്ലണ്ട്

അഭിറാം മനോഹർ

, വ്യാഴം, 24 ജൂലൈ 2025 (14:18 IST)
Rishab Pant
മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടയില്‍ ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി. മത്സരത്തില്‍ ഇംഗ്ലണ്ട് പേസര്‍ ക്രിസ് വോക്‌സിനെ റിവേഴ്‌സ് സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിനെ പരമ്പരയില്‍ നിന്നും ഒഴിവാക്കി. മത്സരത്തിലെ 68മത്തെ ഓവറില്‍ 37 റണ്‍സില്‍ നില്‍ക്കെയാണ് ക്രിസ് വോക്‌സിന്റെ പന്തില്‍ റിഷഭ് പന്തിന്റെ കാലില്‍ പരിക്കേറ്റത്. ഇതോടെ വേദന കാരണം പന്തിന് കളിക്കളത്തില്‍ നിന്നും മടങ്ങേണ്ടി വന്നിരുന്നു.
 
സ്‌കാനിങ്ങില്‍ എല്ലിന് പൊട്ടല്‍ സ്ഥിരീകരിച്ചു. ആറാഴ്ചത്തെ വിശ്രമമാണ് പന്തിന് ഡോക്ടര്‍ നിര്‍ദേശിച്ചത്. ഇതോടെയാണ് താരത്തെ പരമ്പരയില്‍ നിന്നും ഒഴിവാക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. ഇതോടെ ഓവലില്‍ നടക്കുന്ന നിര്‍ണായകമായ അഞ്ചാം ടെസ്റ്റ് മത്സരവും പന്തിന് നഷ്ടമാകും. ഇതോടെ മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ പന്ത് ബാറ്റിംഗിനിറങ്ങാനുള്ള സാധ്യതകളും അവസാനിച്ചു. പന്തിന്റെ അഭാവത്തില്‍ യുവതാരമായ ഇഷാന്‍ കിഷനെ ടീമില്‍ ഉള്‍പ്പെടുത്തിയേക്കും.
 
 പരമ്പരയ്ക്കിടെ നിതീഷ് കുമാര്‍ റെഡ്ഡി, ആകാശ് ദീപ്, അര്‍ഷ്ദീപ് എന്നിവര്‍ നേരത്തെ തന്നെ പരിക്കേറ്റിരുന്നു. പരിക്കേറ്റവരുടെ വലിയ പട്ടിക ഇതിനകം ഇന്ത്യയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Divya Deshmukh: വനിതാ ചെസ് ലോകകപ്പിൽ ഫൈനലിൽ, ചരിത്രമെഴുതി ദിവ്യ ദേശ്മുഖ്