Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓസ്ട്രേലിയക്കെതിരായ അടുത്ത രണ്ട് ഏകദിനങ്ങളിൽ ധോണി കളിക്കില്ല; ശ്രദ്ധ മുഴുവൻ പന്തിലേക്ക്

ഓസ്ട്രേലിയക്കെതിരായ അടുത്ത രണ്ട് ഏകദിനങ്ങളിൽ ധോണി കളിക്കില്ല; ശ്രദ്ധ മുഴുവൻ പന്തിലേക്ക്
, ഞായര്‍, 10 മാര്‍ച്ച് 2019 (12:51 IST)
ഓസ്ട്രേലിയുമായുള്ള അടുത്ത രണ്ട് ഏകദിനങ്ങളിൽ ധോണി കളിക്കില്ല എന്നുറപ്പായതോടെ ഇന്ത്യൻ ക്രികറ്റ് ആരാധകരുടെ ശ്രദ്ധ മുഴുവനും ഇപ്പോൾ ഋഷഭ് പന്തിലാണ്. ധോണിക്ക് പകരം പ്ലേയിംഗ് ഇലവനിൽ എത്തിയ പന്തിന്റെ അടുത്ത രണ്ട് ഏകദിനങ്ങളിലെ പ്രകടനം ഏറെ നിർണായമകാണ്. മത്സരങ്ങളിൽ മികച്ച സ്കോർ കണ്ടെത്താൻ സാധിച്ചാൽ ലോകകപ്പ് ടിമിലേക്കുള്ള സാധ്യത വർധിപ്പിക്കാൻ പന്തിനാകും.
 
ലോകകപ്പിന് മുന്നോടിയായി ധോണിക്ക് വിശ്രമം നൽകുന്നതിനാണ് അടുത്ത രണ്ട് ഏകദിനങ്ങളിൽ നിന്നും ധോണിയെ ഒഴിവാക്കിയിരിക്കുന്നത്. ലോകകപ്പ് മത്സരങ്ങളിലേക്കുള്ള സാധ്യതാ ടീമിനെ കണ്ടെത്തുന്നതിനുകൂടിയുള്ളതാവും ഓസിസുമായുള്ള അടുത്ത  രണ്ട് ഏകദിന മത്സരങ്ങൾ. മൂന്നാം ഏകദിനത്തിലെ പരജയത്തിൽ നിന്നും കരകയറാൻ ഇന്ന് ടീം ഇന്ത്യ കളത്തിലിറങ്ങും. 
 
ടോപ്പ് ഓർഡറിലെ പ്രശ്നങ്ങളാന് ഇന്ത്യയെ ഏറെ വലക്കുന്നത്. രോഹിത്തിനും ധവാനും മികച്ച കൂട്ടുകെട്ട് ഓപ്പണിംഗ് നൽകാൻ സാധിക്കുന്നില്ല എന്നതാണ് ഇപ്പോൾ നേരിടുന്നന്ന പ്രധാന പ്രശ്നം. കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ ശമിക്ക് പകരമായി ഭുവി ടീമിലെത്തിയേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 
 
കഴിഞ മൂന്ന് ഇനിംഗ്സുകളിലെ റൺ വേട്ടയിൽ ഏറ്റവും പിന്നിൽ നിൽക്കുന്നത് അമ്പാട്ടി റായുഡുവും രോഹിത് ശർമയുമാണ്. 33 റൺസ് മാത്രമാണ് റായിഡുവിന് നേടാനായത്. രോഹിതാനിനാവട്ടെ 51റൺസും. ഇരുവരുടേയും ലോകകപ്പ് സാധ്യതയെ ഇത് സാരമായി തന്നെ ബാധിക്കും. മൂന്ന്‌ ഇന്നിംസുകളിൽ നിന്നും 283 റൺസുമായി കോഹ്‌ലിയാണ് മുന്നിൽ. 118 റൺസുമായി കേദാർ ജാദവാണ് തൊട്ടുപിന്നാലെ

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നാലാം ഏകദിനം നാളെ; നിലപാട് കടുപ്പിച്ച് കോഹ്‌ലി - ടീമില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു