Rishabh Pant: 'ഏത് സെവാഗ്, സെവാഗൊക്കെ തീര്‍ന്നു'; ടെസ്റ്റില്‍ 'ആറാടി' പന്ത്, റെക്കോര്‍ഡ്
83 ഇന്നിങ്‌സുകളില്‍ നിന്ന് 92 സിക്‌സുകളാണ് പന്ത് ഇന്ത്യക്കായി ടെസ്റ്റില്‍ നേടിയിരിക്കുന്നത്
Rishabh Pant: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന ഇന്ത്യന്‍ താരമായി റിഷഭ് പന്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിലാണ് പന്ത് ഈ നേട്ടം സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റര്‍ വിരേന്ദര്‍ സെവാഗിന്റെ റെക്കോര്‍ഡ് പന്ത് മറികടന്നു.
83 ഇന്നിങ്‌സുകളില്‍ നിന്ന് 92 സിക്‌സുകളാണ് പന്ത് ഇന്ത്യക്കായി ടെസ്റ്റില്‍ നേടിയിരിക്കുന്നത്. 180 ഇന്നിങ്‌സുകളില്‍ നിന്ന് 91 സിക്‌സുകള്‍ പറത്തിയ സെവാഗ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 116 ഇന്നിങ്‌സുകളില്‍ നിന്ന് 88 സിക്‌സുകള്‍ നേടിയ രോഹിത് ശര്‍മ മൂന്നാം സ്ഥാനത്തും 130 ഇന്നിങ്‌സുകളില്‍ നിന്ന് 80 സിക്‌സുമായി രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തുമുണ്ട്. 144 ഇന്നിങ്‌സുകളില്‍ നിന്ന് 78 സിക്‌സുകള്‍ പറത്തിയ മഹേന്ദ്രസിങ് ധോണി അഞ്ചാമത്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 24 പന്തില്‍ 27 റണ്‍സെടുത്താണ് പന്ത് പുറത്തായത്. രണ്ട് സിക്‌സുകളും രണ്ട് ഫോറുകളും അടങ്ങിയതാണ് ഇന്ത്യന്‍ ഉപനായകന്റെ ഇന്നിങ്‌സ്.