Publish Date: Tue, 08 Nov 2022 (11:08 IST)
Updated Date: Tue, 08 Nov 2022 (11:11 IST)
ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മോശം ഫോമില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്ന് റണ്‍സ് വരാത്തത് വലിയ പ്രതിസന്ധിയാണെന്ന് ചോപ്ര പറഞ്ഞു. സെമി ഫൈനലില്‍ രോഹിത് റണ്‍സ് കണ്ടെത്തേണ്ടത് ടീമിന് അത്യാവശ്യമാണെന്നും ചോപ്ര വ്യക്തമാക്കി.
' ഒരിക്കല്‍ കൂടി രോഹിത്തിന്റെ ബാറ്റില്‍ നിന്ന് റണ്‍സ് വരാതിരിക്കുന്നു. നമുക്ക് സ്വയം മണ്ടന്‍മാരാകാതിരിക്കാം. നമ്മളെല്ലാം ഇന്ത്യന്‍ ആരാധകരാണ്, തെംബ ബാവുമയും ബാബര്‍ അസമും റണ്‍സ് എടുക്കാത്തതിനെ കുറിച്ച് നമ്മള്‍ സംസാരിക്കുന്നു. രോഹിത് ശര്‍മ റണ്‍സെടുക്കാത്തതും നമ്മള്‍ പറയണം. അഞ്ച് കളികളില്‍ നിന്ന് ഒരു ഫിഫ്റ്റിയാണ് ഇതുവരെ നേടിയത്. അതും ആ ഫിഫ്റ്റി നെതര്‍ലന്‍ഡ്‌സിനെതിരെ, ഒരു ക്യാച്ച് കൈവിട്ട ശേഷം. രോഹിത് റണ്‍സ് കണ്ടെത്താത്തത് വലിയ ആശങ്ക തന്നെയാണ്,' ആകാശ് ചോപ്ര പറഞ്ഞു.
രേണുക വേണു
Publish Date: Tue, 08 Nov 2022 (11:08 IST)
Updated Date: Tue, 08 Nov 2022 (11:11 IST)