Rohit Sharma: ബ്രിസ്ബണിലും മാറ്റമില്ല; രാഹുല്‍ തന്നെ ഓപ്പണര്‍, രോഹിത് ആറാമത്

ബ്രിസ്ബണിലേക്ക് തിരിക്കും മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ അഡ്‌ലെയ്ഡില്‍ പരിശീലനം നടത്തുന്നുണ്ട്

രേണുക വേണു
ചൊവ്വ, 10 ഡിസം‌ബര്‍ 2024 (15:57 IST)
Rohit Sharma: ബ്രിസ്ബണ്‍ ടെസ്റ്റിലും രോഹിത് ശര്‍മ ആറാം നമ്പറില്‍ തുടരും. അഡ്‌ലെയ്ഡ് ടെസ്റ്റിനു ശേഷം രോഹിത് ഓപ്പണര്‍ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്ന് അഭിപ്രായം ഉയര്‍ന്നെങ്കിലും ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഇന്ത്യ. യശസ്വി ജയ്‌സ്വാളിനൊപ്പം കെ.എല്‍.രാഹുല്‍ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. 
 
ബ്രിസ്ബണിലേക്ക് തിരിക്കും മുന്‍പ് ഇന്ത്യന്‍ താരങ്ങള്‍ അഡ്‌ലെയ്ഡില്‍ പരിശീലനം നടത്തുന്നുണ്ട്. പരിശീലന സെഷനില്‍ ജയ്‌സ്വാളിനൊപ്പം ഓപ്പണറായി ഇറങ്ങിയത് രാഹുല്‍ തന്നെയാണ്. ഇരുവര്‍ക്കും ശേഷമാണ് വിരാട് കോലി, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, രോഹിത് ശര്‍മ എന്നിവര്‍ ബാറ്റ് ചെയ്യാനെത്തിയത്. അഡ്‌ലെയ്ഡ് ടെസ്റ്റിലെ പോലെ റിഷഭ് പന്തിനു ശേഷം ആറാമനായാകും രോഹിത് ബ്രിസ്ബണിലും ഇറങ്ങുക. 
 
അതേസമയം പരിശീലനത്തിനിടെ റിഷഭ് പന്തിന്റെ ഹെല്‍മറ്റില്‍ പന്ത് കൊണ്ടു. സഹതാരം എറിഞ്ഞ ബൗണ്‍സര്‍ ആണ് പന്തിന്റെ ഹെല്‍മറ്റില്‍ തട്ടിയത്. മെഡിക്കല്‍ സ്റ്റാഫിന്റെ നിരീക്ഷണത്തിനു ശേഷം പന്ത് വീണ്ടും പരിശീലനത്തിനു ഇറങ്ങി. 
 
ഡിസംബര്‍ 14 മുതല്‍ 18 വരെ ബ്രിസ്ബനിലാണ് മൂന്നാം ടെസ്റ്റ് നടക്കുക. ഇന്ത്യന്‍ സമയം രാവിലെ 5.50 നു മത്സരങ്ങള്‍ ആരംഭിക്കും. അഡ്‌ലെയ്ഡ് ടെസ്റ്റിലെ പ്ലേയിങ് ഇലവനില്‍ നിന്ന് രണ്ട് മാറ്റങ്ങളായിരിക്കും ഇന്ത്യ ബ്രിസ്ബണില്‍ കൊണ്ടുവരിക. രവിചന്ദ്രന്‍ അശ്വിനു പകരം വാഷിങ്ടണ്‍ സുന്ദറും ഹര്‍ഷിത് റാണയ്ക്കു പകരം ആകാശ് ദീപും കളിച്ചേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടെസ്റ്റിൽ കോലി വേണമായിരുന്നു,കോലിയുടെ ടീമായിരുന്നെങ്കിൽ ഏത് സാഹചര്യത്തിലും തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു..

Kuldeep Yadav: ഏല്‍പ്പിച്ച പണി വെടിപ്പായി ചെയ്തു; നന്ദി കുല്‍ദീപ്

പിടിച്ചുനിൽക്കുമോ?, ഇന്ത്യയ്ക്ക് ഇനി പ്രതീക്ഷ സമനിലയിൽ മാത്രം, അവസാന ദിനം ജയിക്കാൻ വേണ്ടത് 522 റൺസ്!

സെഞ്ചുറിക്കരികെ സ്റ്റമ്പ്സ് വീണു, ഇന്നിങ്ങ്സ് ഡിക്ലയർ ചെയ്ത് ദക്ഷിണാഫ്രിക്ക, ഇന്ത്യയ്ക്ക് മുന്നിൽ 549 റൺസ് വിജയലക്ഷ്യം

സംസാരം നിർത്തു, ആദ്യം ചെയ്തു കാണിക്കു, ഗംഭീറിനെതിരെ വിമർശനവുമായി അനിൽ കുംബ്ലെ

അടുത്ത ലേഖനം
Show comments