Select Your Language

Notifications

webdunia
webdunia
webdunia
webdunia

എന്റെ അടുത്തേക്ക് പന്ത് വന്നാല്‍ രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല; ശ്രീശാന്ത് മനസില്‍ വിചാരിച്ചത്

എന്റെ അടുത്തേക്ക് പന്ത് വന്നാല്‍ രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല; ശ്രീശാന്ത് മനസില്‍ വിചാരിച്ചത്
, തിങ്കള്‍, 18 ഒക്‌ടോബര്‍ 2021 (16:23 IST)
വീണ്ടുമൊരു കുട്ടി ക്രിക്കറ്റ് ലോകകപ്പ് ആഗതമായിരിക്കുകയാണ്. അരയും തലയും മുറുക്കി കളത്തിലിറങ്ങാന്‍ ഇന്ത്യ തയ്യാറായി കഴിഞ്ഞു. 2007 ലെ പ്രഥമ ടി 20 ലോകകപ്പിന്റെ ഓര്‍മകളിലാണ് മലയാളി താരം എസ്.ശ്രീശാന്ത് ഇപ്പോഴും. ഇന്ത്യയും പാക്കിസ്ഥാനുമാണ് ഫൈനലില്‍ ഏറ്റുമുട്ടിയത്. ജോഗിന്ദര്‍ ശര്‍മയുടെ അവസാന ഓവറില്‍ പാക്കിസ്ഥാന്‍ താരം മിസ്ബ ഉള്‍ ഹഖിന്റെ ക്യാച്ച് ശ്രീശാന്ത് സ്വന്തമാക്കുകയായിരുന്നു. നിര്‍ണായകമായ ആ ക്യാച്ചിനു മുന്‍പ് തന്റെ മനസില്‍ തോന്നിയ കാര്യങ്ങള്‍ എന്തൊക്കെയാണ് ശ്രീശാന്ത് പങ്കുവയ്ക്കുകയാണ്. 
 
'ആ സമയത്ത് പന്ത് അടുത്തേക്ക് വരരുതേ എന്നാണ് ആരായാലും ആഗ്രഹിക്കുക. പ്രത്യേകിച്ച് ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തില്‍. എങ്കിലും അന്നത്തെ നായകന്‍ ധോണിയോട് എനിക്ക് കടപ്പാടുണ്ട്, ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ എന്നെ ഫീല്‍ഡ് ചെയ്യാന്‍ നിര്‍ത്തിയതിന്. ബോള്‍ ഇടയ്ക്കിടെ വരുന്ന പൊസിഷന്‍ ആണിത്. ക്യാച്ചിലേക്ക് നയിച്ച ഷോര്‍ട്ട് കളിച്ച പാക് താരം മിസ്ബ ഉള്‍ ഹഖിനോടും എനിക്ക് നന്ദിയുണ്ട്,' ശ്രീശാന്ത് പറഞ്ഞു. 
 
'ജോഗിന്ദര്‍ ശര്‍മ എറിഞ്ഞ ആദ്യ പന്ത് വൈഡ് ആയിരുന്നു. അടുത്ത പന്ത് സിക്‌സ് ആയി. അതോടെ സമ്മര്‍ദം കൂടി. എല്ലാവരും ടെന്‍ഷനിലായി. അടുത്ത പന്ത് എന്റെ അടുത്തേക്ക് വന്നാല്‍ രണ്ട് റണ്‍സ് എടുക്കാന്‍ ഞാന്‍ അനുവദിക്കില്ലെന്ന് മനസില്‍ ഉറപ്പിച്ചു. ആ സമയത്ത് ഞാന്‍ പ്രാര്‍ത്ഥിച്ചു. അപ്പോഴും അതൊരു ക്യാച്ച് ആകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചില്ല. പന്ത് ശരിക്കും നല്ല ഉയരത്തിലേക്ക് പോയി...,' ശ്രീശാന്ത് പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യന്‍ പരിശീലകസ്ഥാനം ഒഴിഞ്ഞാല്‍ രവി ശാസ്ത്രി എന്ത് ചെയ്യും?