India vs SA: 100 കടന്നു പക്ഷേ, പ്രതിരോധകോട്ട തീർത്ത സായ് സുദർശനും പുറത്ത്, 4 വിക്കറ്റ് അകലത്തിൽ ഇന്ത്യൻ തോൽവി

അഭിറാം മനോഹർ
ബുധന്‍, 26 നവം‌ബര്‍ 2025 (11:39 IST)
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ സമനില പ്രതീക്ഷകള്‍ തകരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ 549 റണ്‍സിന്റെ വമ്പന്‍ വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 90 റണ്‍സിന് 5 വിക്കറ്റെന്ന നിലയിലാണ്. മുന്‍നിര ബാറ്റര്‍മാരെല്ലാം തുടക്കത്തിലെ മടങ്ങിയപ്പോള്‍ 14 റണ്‍സുമായി സായ് സുദര്‍ശനും 23 റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍.
 
അഞ്ചാം ദിനത്തില്‍ കുല്‍ദീപ് യാദവ്, ധ്രുവ് ജുറല്‍,റിഷഭ് പന്ത് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. അഞ്ചാം ദിനത്തില്‍ 3 വിക്കറ്റുകളും സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കന്‍ സ്പിന്നറായ സിമോണ്‍ ഹാര്‍മറാണ്. 38 പന്തില്‍ 5 റണ്‍സെടുത്ത കുല്‍ദീപ് യാദവിനെ ഹാര്‍മര്‍ ബൗള്‍ഡാക്കിയപ്പോള്‍ 2 റണ്‍സെടുത്ത ജുറലിനെ ഹാര്‍മര്‍ സ്ലിപ്പില്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ കൈകളിലെത്തിച്ചു. 16 പന്തില്‍ 13 റണ്‍സെടുത്ത നായകന്‍ പന്തിനെയും ഹാര്‍മര്‍ മാര്‍ക്രത്തിന്റെ കയിലെത്തിച്ചു. നേരത്തെ മാര്‍ക്കോ യാന്‍സന്റെ പന്തില്‍ സായ് സുദര്‍ശന്‍ പുറത്തായെങ്കിലും പന്ത് നോബോള്‍ ആയതിനെ തുടര്‍ന്ന് രക്ഷപ്പെടുകയായിരുന്നു.
 
നാലാം ദിനം രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയുടെ 2 വിക്കറ്റുകള്‍ നേടിയത് പേസര്‍ മാര്‍ക്കോ യാന്‍സനായിരുന്നു. 5 വിക്കറ്റുകള്‍ മാത്രം ശേഷിക്കെ മത്സരത്തില്‍ സമനില എന്നത് പോലും ഇന്ത്യയ്ക്ക് വിദൂരസാധ്യതയാണ്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

India vs SA 2nd Test: ലക്ഷ്യത്തിന് മുന്നിൽ കാലിടറി ഇന്ത്യ, രണ്ടാം ഇന്നിങ്ങ്സിലും ബാറ്റിംഗ് തകർച്ച, 5 വിക്കറ്റ് നഷ്ടമായി

അടപടലം ഇന്ത്യ; 100 ആകും മുന്‍പ് അഞ്ച് വിക്കറ്റുകള്‍ നഷ്ടം

India vs SA: സമനില നേടിയാൽ പോലും വിജയത്തിന് തുല്യം, രവീന്ദ്ര ജഡേജ

India vs South Africa, 2nd Test: ഗുവാഹത്തിയില്‍ ഇന്ന് അഗ്നിപരീക്ഷ; അതിജീവിക്കണം 90 ഓവര്‍, അതിഥികള്‍ക്കു അനായാസം

ടെസ്റ്റിൽ കോലി വേണമായിരുന്നു,കോലിയുടെ ടീമായിരുന്നെങ്കിൽ ഏത് സാഹചര്യത്തിലും തിരിച്ചുവരുമെന്ന വിശ്വാസമുണ്ടായിരുന്നു..

അടുത്ത ലേഖനം
Show comments