Select Your Language

Notifications

webdunia
webdunia
webdunia
Friday, 25 April 2025
webdunia

ധോണിക്ക് പഠിക്കുവാണോ? - സ്റ്റമ്പിലേക്ക് നോക്കാതെ ടെയ്‌ലറെ റൺ ഔട്ടാക്കി ബില്ലിങ്സ് !

ധോണി

ഗോൾഡ ഡിസൂസ

, ചൊവ്വ, 12 നവം‌ബര്‍ 2019 (12:20 IST)
സ്റ്റംപില്‍ നോക്കാതെ ബാറ്റ്സ്‌മാനെ റണ്‍ഔട്ടാക്കുന്ന ധോണിയുടെ കഴിവ് കണ്ട് ക്രിക്കറ്റ് ലോകം ഒരുപാട് കയ്യടിച്ചിട്ടുണ്ട്. അത്തരമൊരു റണ്‍ഔട്ടിന് സാക്ഷിയായിരിക്കുകയാണ് ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള ടി20 പരമ്പരയിലെ കാണികൾ. പരമ്പരയിലെ അവസാന മത്സരത്തിനിടെയാണ് സംഭവം.
 
ന്യൂസിലൻഡിന്റെ റോസ് ടെയ്‌ലറെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബില്ലിങ്സ് ഔട്ടാക്കിയ രിതിയാണ് ക്രിക്കറ്റ് ലോകവും ഒപ്പം ധോണി ആരാധകരും ഏറ്റെടുത്തിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്തത് ന്യൂസിലൻഡ് ആയിരുന്നു. കോളിൻ മൺ‌റോയും മാർട്ടിൻ ഗപ്‌റ്റിലും ചേർന്ന് നല്ല തുടക്കമായിരുന്നു ന്യൂസിലൻഡിനു സമ്മാനിച്ചിരുന്നത്.
 
മൂന്ന് പന്തിൽ മൂന്ന് റൺസുമായി ടെയ്‌ലർ കളത്തിൽ നിൽക്കുമ്പോഴായിരുന്നു സംഭവം. 11ആം ഓവറിലെ അവസാന പന്തിലായിരുന്നു സംഭവം. ധോണിയെ ഓർമിപ്പിക്കും വിധം സ്റ്റമ്പിലേക്ക് നോക്കാതെ പുറം‌തിരിഞ്ഞ് നിന്നായിരുന്നു ബില്ലിങ് ടെയ്‌ലറെ റൺ ഔട്ട് ആക്കിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഷാക്കിബിനെതിരെ കടുത്ത നടപടി, ഐസിസി റാങ്കിങ്ങിൽ നിന്നും ഒഴിവാക്കി