Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: 'ചിലപ്പോള്‍ ജോക്കര്‍ ആകേണ്ടിവരും, അല്ലെങ്കില്‍ വില്ലന്‍'; പരിഭവങ്ങളോ പരാതികളോ ഇല്ലാതെ സഞ്ജു (Video)

സഞ്ജുവിനു ഓപ്പണര്‍ സ്ഥാനം നല്‍കാത്ത ടീം മാനേജ്‌മെന്റ് തീരുമാനത്തെ കുറിച്ച് അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ ആണ് ചോദിച്ചത്

Sanju Samson, Sanju Samson about his role, Sanju Samson Speech, Sanju Samson Asia Cup 2025, സഞ്ജു സാംസണ്‍, ഏഷ്യ കപ്പ്, സഞ്ജു സാംസണ്‍ സ്പീച്ച്

രേണുക വേണു

, വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (09:06 IST)
Sanju Samson
Sanju Samson: ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണെ ബാറ്റിങ്ങിനു ഇറക്കാത്ത ടീം നടപടിയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ശിവം ദുബെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ബാറ്റിങ്ങിനിറങ്ങിയിട്ടും സഞ്ജുവിന് അവസരം ലഭിച്ചില്ല. എന്നാല്‍ ടീമിനു വേണ്ടി എന്ത് വേഷം കെട്ടാനും താന്‍ തയ്യാറാണെന്ന് പറയുകയാണ് സഞ്ജു. 
 
സഞ്ജുവിനു ഓപ്പണര്‍ സ്ഥാനം നല്‍കാത്ത ടീം മാനേജ്‌മെന്റ് തീരുമാനത്തെ കുറിച്ച് അവതാരകനായ സഞ്ജയ് മഞ്ജരേക്കര്‍ ആണ് ചോദിച്ചത്. ടീം മാനേജ്‌മെന്റിനെ കുറ്റപ്പെടുത്താതെ, യാതൊരു പരിഭവവും പ്രകടിപ്പിക്കാതെ വളരെ പോസിറ്റീവായാണ് സഞ്ജു ഈ ചോദ്യത്തിനു മറുപടി നല്‍കിയത്. 
' നോക്കൂ, ഈയടുത്ത് കേരളത്തില്‍ നിന്നുള്ള നടനായ മോഹന്‍ലാലിനു രാജ്യത്തെ തന്നെ വലിയൊരു പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ 30-40 വര്‍ഷമായി അദ്ദേഹം അഭിനയരംഗത്തുണ്ട്. ഞാനും എന്റെ രാജ്യത്തിനായി കഴിഞ്ഞ പത്ത് വര്‍ഷമായി കളിക്കുന്നു. ചിലപ്പോള്‍ എനിക്ക് വില്ലനാകേണ്ടി വരും, അല്ലെങ്കില്‍ ജോക്കറുടെ റോള്‍. ഏത് സാഹചര്യത്തിലും ഞാന്‍ കളിക്കണം. ഓപ്പണറായി സെഞ്ചുറി നേടിയതുകൊണ്ട് ആദ്യ മൂന്നില്‍ തന്നെ സ്ഥാനം വേണമെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. ഞാന്‍ ഇതിലും പരിശ്രമിക്കട്ടെ. എന്തുകൊണ്ട് എനിക്ക് മികച്ചൊരു വില്ലന്‍ ആയിക്കൂടാ?,' സഞ്ജു പറഞ്ഞു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs Bangladesh: സൂപ്പര്‍ ഫോര്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 41 റണ്‍സ് ജയം