Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson vs KCA: സഞ്ജുവിന് തോന്നുമ്പോൾ കളിക്കാനുള്ളതാണോ കേരള ക്രിക്കറ്റ്, സഞ്ജു പല അച്ചടക്കലംഘനങ്ങൾ നടത്തിയപ്പോഴും കണ്ണടച്ചിട്ടുണ്ട്, ഇനി വയ്യ: പൊട്ടിത്തെറിച്ച് കെസിഎ

Sanju Samson

അഭിറാം മനോഹർ

, ഞായര്‍, 19 ജനുവരി 2025 (11:47 IST)
Sanju Samson
വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജു സാംസണിനെ കേരള ടീമില്‍ നിന്നും തഴഞ്ഞതില്‍ വിശദീകരണവുമായി കെസിഎ. സഞ്ജു സാംസണ്‍ പരിശീലന ക്യാമ്പില്‍ പങ്കെടുക്കുന്നില്ലെന്ന് ഒറ്റവരി സന്ദേശം മാത്രമാണ് അയച്ചതെന്നും സഞ്ജുവിന് തോന്നുമ്പോള്‍ വന്ന് കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ് ടീമെന്നും കെസിഎ അധ്യക്ഷനായ ജയേഷ് ജോര്‍ജ് തുറന്നടിച്ചു. സഞ്ജുവിനെ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ വിജയ് ഹസാരെ ട്രോഫി താരം കളിക്കാത്തത് കാരണമായെന്നും ഇതിന് ഉത്തരവാദി കെസിഎ ആണെന്നുമുള്ള വിമര്‍ശനങ്ങളോട് പ്രതികരിക്കുകയായിരുന്നു കെസിഎ.
 
വിജയ് ഹസാരെ കളിക്കാത്തത് കൊണ്ടാണോ സഞ്ജുവിനെ ടീമിലെടുക്കാത്തത് എന്നെനിക്കറിയില്ല. വിജയ് ഹസാരെ ട്രോഫിയില്‍ സഞ്ജുവിനെ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്നതിന് എനിക്ക് മറുപടിയുണ്ട്. ടൂര്‍ണമെന്റിനുള്ള 30 അംഗ ക്യാമ്പിനുള്ള ടീമിനെ പ്രഖ്യാപിക്കുമ്പോള്‍ സഞ്ജുവും ടീമിലുണ്ടായിരുന്നു. ടീം നായകനായിരുന്നിട്ടും സഞ്ജു പരിശീലന ക്യാമ്പില്‍ പങ്കെടുത്തില്ല. അത് മാത്രമല്ല് എന്തുകൊണ്ട് മാറിനില്‍ക്കുന്നു എന്നതിന് യാതൊരു വിശദീകരണവും നല്‍കിയില്ല. ഞാന്‍ വിജയ് ഹസാരെ ക്യാപില്‍ പങ്കെടുക്കുന്നില്ല എന്ന സന്ദേശം മാത്രമാണ് സഞ്ജു അയച്ചത്.
 
 ഏത് താരമായാലും കെസിഎയ്ക്ക് ഒരു പോളിസിയുണ്ട്. ക്യാമ്പില്‍ പങ്കെടുക്കണം. സഞ്ജുവിന് തോന്നുമ്പോള്‍ കളിക്കാനുള്ളതല്ല കേരള ക്രിക്കറ്റ്. എന്തുകൊണ്ട് ക്യാമ്പില്‍ പങ്കെടുക്കുന്നില്ലെന്ന് സഞ്ജു അറിയിക്കണമായിരുന്നു. ഇത് ആദ്യ സംഭവമല്ല. രഞ്ജി ട്രോഫിക്കിടെയിലും കൃത്യമായ വിശദീകരണം നല്‍കാതെ സഞ്ജു പോയിട്ടുണ്ട്. മറ്റ് താരങ്ങള്‍ക്ക് റോള്‍ മോഡലാകേണ്ട ഒരാള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. നേരത്തെ സഞ്ജു ഡ്രെസ്സിംഗ് റൂം തല്ലി തകര്‍ത്ത സംഭവം ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ ഇതൊന്നും തന്നെ കെസിഎ വലിയ പ്രശ്‌നങ്ങളാക്കിയിട്ടില്ലെന്നും എല്ലായ്‌പ്പോഴും സഞ്ജുവിനെ പിന്തുണയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്നും ജയേഷ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rohit Sharma: ഹാർദ്ദിക്കിനെ ഉപനായകസ്ഥാനത്ത് നിന്നും വെട്ടിയത് രോഹിത്, ഗംഭീർ വാദിച്ചിട്ടും സഞ്ജുവിനെ ടീമിലെടുക്കാൻ കൂട്ടാക്കിയില്ല