Select Your Language

Notifications

webdunia
webdunia
webdunia
webdunia

സൂപ്പർതാരം സീസൺ മുഴുവൻ കളിക്കും, കൊൽക്കത്ത സൂപ്പർ ഹാപ്പി

സൂപ്പർതാരം സീസൺ മുഴുവൻ കളിക്കും, കൊൽക്കത്ത സൂപ്പർ ഹാപ്പി
, വെള്ളി, 19 ഫെബ്രുവരി 2021 (14:12 IST)
ഇത്തവണത്തെ ഐപിഎൽ കളിക്കുന്നതിനായി ഏപ്രിലിൽ ശ്രീലങ്കക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിൽ നിന്നും ബംഗ്ലാദേശ് സൂപ്പർതാരം ഷക്കിബ് അൽ ഹസൻ വിട്ടു‌‌നിൽക്കും. ഐപിഎല്ലിൽ കളിക്കുന്നതിനായി ഷാക്കിബിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അനുമതി നൽകി.
 
ഇതോടെ ഇത്തവണ ഐപിഎൽ താരലേലത്തിൽ ഷക്കീബിനെ സ്വന്തമാക്കിയ കൊൽക്കത്തയും ആവേശത്തിലാണ്. ലേലത്തിൽ 2 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തെ 3.2 കോടി രൂപ മുടക്കിയാണ് കൊൽക്കത്ത സ്വന്തമാക്കിയത്. 2011 മുതൽ 2017 വരെ ഷക്കീബ് കൊൽക്കത്തയ്‌ക്കായി കളിച്ചിട്ടുണ്ട്. കൂടാതെ 2012.2014 വർഷങ്ങളിൽ ഐപിഎൽ കിരീടം നേടിയ കൊൽക്കത്ത ടീമിലെ പ്രധാന താരങ്ങളിലൊരാളും ഷക്കീബ് ആയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

"കഴിഞ്ഞ സീസൺ സമ്പൂർണ്ണ പരാജയം എന്നിട്ടും വില 14 കോടിയിലേറെ" കാരണം ഇതെന്ന് ബാംഗ്ലൂർ