Select Your Language

Notifications

webdunia
webdunia
webdunia
webdunia

രണ്ടിന്നിങ്സിലും ഫിഫ്‌റ്റി: കോലിക്കൊപ്പം ഇടംപിടിച്ച് ശാർദൂൽ ടാക്കൂർ

രണ്ടിന്നിങ്സിലും ഫിഫ്‌റ്റി: കോലിക്കൊപ്പം ഇടംപിടിച്ച് ശാർദൂൽ ടാക്കൂർ
, തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2021 (20:02 IST)
തുടർച്ചയായ രണ്ടാം ഫിഫ്‌റ്റിയോടെ ഇന്ത്യൻ ക്രിക്കറ്റിലെ പുതിയ ഓൾറൗണ്ടർ പദവിയിലേക്കുയർന്നിരിക്കുകയാണ് ഇന്ത്യയുടെ ശാർദൂൽ ടാക്കൂർ. ഇംഗ്ലണ്ടിനെതിരായ ഓ‌വൽ ടെസ്റ്റിലെ രണ്ടിങ്സുകളിലും അർധസെഞ്ചുറി നേടിയ താരം റെക്കോഡ് ബുക്കിൽ ഇന്ത്യൻ നായകൻ വിരാട് കോലിക്കൊപ്പം ഇടം പിടിച്ചിരിക്കുകയാണ്.
 
2015നു ശേഷം ഇംഗ്ലണ്ടില്‍ ഒരു ടെസ്റ്റിന്റെ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത രണ്ടാമത്തെ മാത്രം താരമാണ് ശാർദൂൽ ടാക്കൂർ. ഇന്ത്യൻ നായകൻ വിരാട് കോലി മാത്രമെ ശാർദൂലിന് മുൻപ് ഈ നേട്ടം സ്വന്തമാക്കിയത്. കൂടാതെ ഓവലിൽ രണ്ടിന്നിങ്സുകളിലും ഫിഫ്റ്റി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടത്തിനും ശാർദൂൽ അർഹനായി.
 
അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി വാലറ്റത്ത് രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി നേടിയ നാലാമത്തെ മാത്രം താരമാണ് ശാർദൂൽ. മുന്‍ സ്പിന്‍ ഇതിഹാസം ഹര്‍ഭജന്‍ സിങ്, പേസര്‍ ഭുവനേശ്വര്‍ കുമാര്‍, വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹ എന്നിവരായിരുന്നു നേരത്തേ ഈ നേട്ടത്തിലെത്തിയത്. 2010ൽ ഓസ്‌ട്രേലിയക്കെതിരേ അഹമ്മദാബാദില്‍ നടന്ന ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 69 റണ്‍സെടുത്ത ഹർഭജൻ രണ്ടാമിന്നിങിൽ 115 റൺസെടുത്തിരുന്നു.
 
2014ല്‍ ഇംഗ്ലണ്ടിനെതിരേ നോട്ടിങ്ഹാമില്‍ നടന്ന ടെസ്റ്റില്‍ ഭുവി 58ഉം പുറത്താവാതെ 63ഉം റണ്‍സെടുത്തിരുന്നു. 2016ല്‍ ഓസ്‌ട്രേലിയക്കെതിരേ കൊല്‍ക്കത്തയിലായിരുന്നു സാഹ തിളങ്ങിയത്. പുറത്താവാതെ 54ഉം 58ഉം റണ്‍സാണ് രണ്ടിന്നിങ്‌സുകളിലായി അദ്ദേഹം സ്‌കോര്‍ ചെയ്തത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സച്ചിന്റെ പത്താം നമ്പര്‍ ജേഴ്‌സിയിട്ടതിനു എല്ലാവരും പരിഹസിച്ചു; ഇന്ന് ഇന്ത്യയുടെ രക്ഷകന്‍, അന്ന് കൂവിയവര്‍ ഇന്ന് കൈയടിക്കുന്നു