Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരസ്‌കാരം നിലത്തുവെച്ച് ശ്രേയസ് അയ്യര്‍; അതെടുത്ത് മേശയില്‍ വെച്ച് രോഹിത് ശര്‍മ (വീഡിയോ)

അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ശ്രേയസും രോഹിത്തും

Shreyas Iyer, Rohit Sharma, Shreyas Iyer Rohit Sharma Video, ശ്രേയസ് അയ്യര്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍ രോഹിത് ശര്‍മ

രേണുക വേണു

, ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (09:48 IST)
Rohit Sharma and Shreyas Iyer

ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍ക്കു കിട്ടിയ മൊമന്റോ തറയില്‍നിന്ന് എടുത്ത് മേശയില്‍വെച്ച് സൂപ്പര്‍താരം രോഹിത് ശര്‍മ. സിയറ്റ് ക്രിക്കറ്റ് റേറ്റിങ് പുരസ്‌കാര വേദിയില്‍ വെച്ചാണ് രോഹിത്തിന്റെ ഹൃദ്യമായ പെരുമാറ്റം. 
 
സിയറ്റ് ജിയോസ്റ്റാര്‍ പുരസ്‌കാരം സ്വീകരിച്ച ശേഷം വേദി വിട്ട ശ്രേയസ് അയ്യര്‍ മൊമന്റോ തറയില്‍വെച്ച ശേഷം കസേരയില്‍ ഇരിക്കുകയായിരുന്നു. അപ്പോഴാണ് പുരസ്‌കാരം തറയില്‍ ഇരിക്കുന്നത് രോഹിത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ശ്രേയസിനു തൊട്ടുപിന്നിലുള്ള കസേരയില്‍ ആയിരുന്നു രോഹിത്. ഉടന്‍ തന്നെ തറയില്‍ ഇരിക്കുന്ന മൊമന്റോ എടുത്ത് രോഹിത് തൊട്ടടുത്തുള്ള മേശയില്‍വെച്ചു. ഭാര്യ റിതികയും രോഹിത്തിനൊപ്പം ഉണ്ടായിരുന്നു. 
അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് ശ്രേയസും രോഹിത്തും. ഏകദിന നായകസ്ഥാനത്തു നിന്ന് നീക്കിയ ശേഷം രോഹിത് ആദ്യമായി കളിക്കുന്ന പരമ്പരയാണിത്. ശ്രേയസ് അയ്യരാണ് ഏകദിന ഉപനായകന്‍. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India vs West Indies, 2nd Test: ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 58 റണ്‍സ്