Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആരാകും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ‍?; പട്ടികയില്‍ ആറു പേര്‍!

ആരാകും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ‍?; പട്ടികയില്‍ ആറു പേര്‍!
ന്യൂഡൽഹി , ചൊവ്വ, 13 ഓഗസ്റ്റ് 2019 (17:01 IST)
ആരാകും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍?. വിഷയത്തില്‍ ആകാംക്ഷയും ആശങ്കകളും തുടരുകയാണ്. ലഭിച്ച നൂറുകണക്കിന് അപേക്ഷകളിൽ നിന്ന് ആറു പേരെ മാത്രമാണ് അവസാന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രവി ശാസ്‌ത്രി, മുൻ ന്യൂസീലൻഡ് കോച്ച് മൈക്ക് ഹെസ്സൻ, മുൻ ഓസീസ് ഓൾറൗണ്ടറും ശ്രീലങ്കൻ കോച്ചുമായ ടോം മൂഡി, മുൻ വിൻഡീസ് ഓൾറൗണ്ടറും അഫ്ഗാനിസ്ഥാൻ കോച്ചുമായ ഫിൽ സിമ്മ‍ൺസ്, മുൻ ഇന്ത്യൻ ടീം മാനേജർ ലാൽചന്ദ് രജ്പുത്, മുൻ ഇന്ത്യൻ ഫീൽഡിംഗ് കോച്ച് റോബിൻ സിംഗ് എന്നിവരാണു ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചവർ.

പരിശീലകനെ തിരഞ്ഞെടുക്കാനുള്ള പോരാട്ടം കടുത്തതാകുമെന്നതില്‍ സംശയമില്ല. എന്താണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നതെന്നും പരിശീലകനായാല്‍ എന്തെല്ലാം മാറ്റങ്ങള്‍ ഉണ്ടാകുമെന്നുമുള്ള വ്യക്തമായതും കണിശതയുള്ളതുമായ റിപ്പോര്‍ട്ട് സമിതിക്ക് മുമ്പ് അപേക്ഷകര്‍ അക്കമിട്ട് നിരത്തണം. ഇതിനു ശേഷമാകും ടീം ഇന്ത്യയുടെ പരിശീലകന്‍ ആരാകുമെന്ന് പവ്യക്തമാകുക.

കോഹ്‌ലിയുടെ പിന്തുണയുള്ള ശാസ്‌ത്രിക്ക് തന്നെയാണ് മുന്‍‌ഗണന. ടെസ്‌റ്റ് റാങ്കിംഗില്‍ ടീമിനെ ഒന്നാമത് എത്തിച്ചതും മികച്ച വിജയങ്ങളുമാണ് അദ്ദേഹത്തിന് നേട്ടമാകുക.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രേയസിന്റെ ‘തലവര’ മാറുന്നു; പന്തിന്റെ സ്ഥാനം തെറിക്കും - പരീക്ഷണം ഇങ്ങനെ!