Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുറഞ്ഞ ഓവർ നിരക്കിൽ ഇംഗ്ലണ്ടിന് പിഴ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ 2 പോയൻ്റ് നഷ്ടപ്പെടും

Lords test, Mohammed Siraj in tears, India vs England, Mohammed Siraj Video

അഭിറാം മനോഹർ

, ബുധന്‍, 16 ജൂലൈ 2025 (14:41 IST)
ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ആവേശകരമായ വിജയം സ്വന്തമാക്കിയെങ്കിലും കുറഞ്ഞ ഓവര്‍ നിരക്കില്‍ ഇംഗ്ലണ്ടിന് തിരിച്ചടി. കുറഞ്ഞ ഓവര്‍ നിരക്കിനെ തുടര്‍ന്ന് ബെന്‍ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ടീമിന് 2 ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റുകളാണ് പിഴയായി ചുമത്തിയത്.
 
കളിച്ച മുഴുവന്‍ താരങ്ങള്‍ക്കും മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയതായും ഐസിസി സ്ഥിരീകരിച്ചു. പോയന്റ് കുറച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ രണ്ടാമത് നിന്ന ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തേക്ക് വീണു. 66.67 പോയന്റ് ശതമാനത്തില്‍ നിന്നും 61.11 പോയന്റ് ശതമാനമായാണ് കുറഞ്ഞത്. ഇതോടെ പട്ടികയില്‍ ശ്രീലങ്ക രണ്ടാമതായി ഉയര്‍ന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Lamine Yamal: പതിനെട്ടാം പിറന്നാൾ ആഘോഷിക്കാൻ ഉയരം കുറഞ്ഞവരെ കൊണ്ട് പാർട്ടി, ബാഴ്സലോണ വണ്ടർ കിഡ് ലാമിൻ യമാൽ വിവാദത്തിൽ