Select Your Language

Notifications

webdunia
webdunia
webdunia
webdunia

റോഡിലെ മാലിന്യം വാരാന്‍ മുനിസിപ്പാലിറ്റിക്ക് കോടികള്‍ വിലയുള്ള 6 ലക്‍ഷ്വറി കാറുകള്‍ !!

റോഡിലെ മാലിന്യം വാരാന്‍ മുനിസിപ്പാലിറ്റിക്ക് കോടികള്‍ വിലയുള്ള 6 ലക്‍ഷ്വറി കാറുകള്‍ !!
, ചൊവ്വ, 6 ഫെബ്രുവരി 2018 (16:40 IST)
നമ്മളില്‍ പലരും മുന്‍‌ധാരണകളുടെ ആള്‍ക്കാരാണ്. ഒരു സിനിമയ്ക്ക് പോകും മുമ്പ് സോഷ്യല്‍ മീഡിയയില്‍ കയറി ആ സിനിമയുടെ സര്‍വ്വവിവരങ്ങളും അരിച്ചുപെറുക്കി ശേഖരിക്കും. റിവ്യൂ ആയ റിവ്യൂ എല്ലാം വായിക്കും. ഒടുവില്‍ ഈ സിനിമ ഇതാണ് എന്നൊരു ധാരണ മനസില്‍ ഉറപ്പിച്ച ശേഷം പോയിരുന്ന് പടം കാണും. അതുകൊണ്ടെന്താ, നല്ല ഒന്നാന്തരം സിനിമയാണെങ്കില്‍ കൂടി വലിയതായൊന്നും ആസ്വദിക്കാന്‍ കഴിയില്ല.
 
ഒരു പുസ്തകം വാങ്ങാന്‍ പോകുമ്പോഴും വസ്ത്രം വാങ്ങാന്‍ പോകുമ്പോഴും എന്തിന് പച്ചക്കറി വാങ്ങാന്‍ പോകുമ്പോള്‍ വരെ ഇത്തരം മുന്‍‌ധാരണകള്‍ നമ്മള്‍ ഉള്ളില്‍ സൂക്ഷിക്കുന്നു. ആദ്യമായി കാണുന്ന ഒരാളെക്കുറിച്ച് നമുക്കുള്ളില്‍ നമ്മള്‍ പോലുമറിയാതെ ഒരു ധാരണാചിത്രം വരയ്ക്കപ്പെടുന്നത് എന്തുകൊണ്ടാണ്?!
 
രാജസ്ഥാനിലെ ആല്‍‌വറിലെ രാജാവായിരുന്ന ജെയ് സിംഗിനെക്കുറിച്ച് ഒരു കഥ കേട്ടിട്ടില്ലേ? വളരെ പ്രശസ്തമാണ് അത്. 1920ല്‍ അദ്ദേഹം ലണ്ടനിലെ ഒരു തെരുവില്‍ കൂടി നടന്നുകൊണ്ടിരിക്കുമ്പോള്‍ റോള്‍സ് റോയ്സിന്‍റെ ഷോറൂമില്‍ കയറാനിടയായി. ആ ആഡംബരവാഹനത്തിന്‍റെ സവിശേഷതകളും വിലയുമൊക്കെ അന്വേഷിക്കുകയായിരുന്നു ലക്‍ഷ്യം.
 
ബ്രിട്ടീഷുകാരനായ സെയില്‍‌സ്മാന് പക്ഷേ പെട്ടെന്നൊരു മുന്‍‌ധാരണ വര്‍ക്കൌട്ട് ചെയ്തു. സാധാരണക്കാരന്‍റെ വസ്ത്രം ധരിച്ചുനിന്ന രാജാവിനെ ആരെന്നറിയാതെ അയാള്‍ വിലകുറച്ച് കണ്ടിട്ടുണ്ടാവണം. രാജാവിനെ പരിഹസിക്കുന്ന രീതിയിലുള്ള പെരുമാറ്റമായിരുന്നു സെയില്‍‌സ്മാനില്‍ നിന്ന് ഉണ്ടായത്. ഇയാളെന്തിനാണ് ഈ ആഡംബരവാഹനത്തിന്‍റെ വില ചോദിക്കുന്നതെന്നൊരു ഭാവം.
 
രാജാവ് ഉടന്‍ തന്നെയിറങ്ങി ഹോട്ടലിലെ തന്‍റെ റൂമില്‍ തിരികെയെത്തി. രാജസ്ഥാനിലെ മഹാരാജാവ് റോള്‍സ് റോയ്‌സ് കാര്‍ വാങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നതായി റോള്‍സ് റോയ്‌സ് ഷോറൂമില്‍ അറിയിക്കാന്‍ അനുചരരോട് നിര്‍ദ്ദേശിച്ചു. അതിന് ശേഷം രാജകീയ വേഷത്തില്‍ രാജാവ് ഷോറൂമിലെത്തി. പരവതാനി വിരിച്ച് റോള്‍ റോയ്സ് ഷോറൂമിലെ ജീവനക്കാര്‍ അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹത്തിന്‍റെ ആവശ്യങ്ങള്‍ നടത്തിച്ചുകൊടുക്കാനായി സെയില്‍‌സ്മാന്‍‌മാര്‍ ക്യൂ നിന്നു.
 
ആറ്‌ ലക്‍ഷ്വറി കാറുകളാണ് ജെയ് സിംഗ് വാങ്ങിയത്. മൊത്തം പണവും ഡെലിവറി ചാര്‍ജുമെല്ലാം അപ്പോള്‍ തന്നെ കൊടുത്തു. ഇന്ത്യയിലേക്ക് കാറുകള്‍ ഷിപ്പ് ചെയ്യാനും ഏര്‍പ്പാടാക്കി. വാഹനങ്ങള്‍ ഇന്ത്യയിലെത്തി.
 
ആറ് കാറുകളും കോര്‍പറേഷന് നല്‍കുകയാണ് രാജാവ് ചെയ്തത്. എന്തിനാണെന്നറിയുമോ? റോഡരുകിലെ മാലിന്യങ്ങള്‍ ശേഖരിക്കാനും റോഡ് വൃത്തിയാക്കാനുമായി! ഈ വിവരം കാട്ടുതീ പോലെ പടര്‍ന്നു. രാജസ്ഥാനില്‍ റോഡിലെ മാലിന്യങ്ങള്‍ വൃത്തിയാക്കാന്‍ റോള്‍സ് റോയ്സ് കാറുകള്‍ ഉപയോഗിക്കുന്നു! റോള്‍സ് റോയ്സിന് ഇന്ത്യയിലുള്ള ഇമേജ് തകരാന്‍ ഈ സംഭവം ഇടയാക്കിയത്രേ. കമ്പനിക്ക് വലിയ ക്ഷീണവുമായി. 
 
സംഭവത്തിന്‍റെ ഗൌരവം മനസിലാക്കിയ റോള്‍സ് റോയ്സ് കമ്പനി ക്ഷമ ചോദിച്ചുകൊണ്ട് മഹാരാജാ ജെയ് സിംഗിന് ടെലഗ്രാം ചെയ്തു. മാത്രമല്ല അവര്‍ ആറ്‌ പുതിയ കാറുകള്‍ കൂടി രാജാവിന് സമ്മാനമായി എത്തിച്ചുകൊടുത്തു. കമ്പനി അവരുടെ തെറ്റ് മനസിലാക്കിയെന്ന് ബോധ്യപ്പെട്ട രാജാവ് മുനിസിപ്പാലിറ്റിക്ക് മാലിന്യം വാരാന്‍ നല്‍കിയിരുന്ന ലക്‍ഷ്വറി കാറുകള്‍ പിന്‍‌വലിക്കുകയും ചെയ്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സബ്കോടതി നടപടി ഭരണഘടനാവിരുദ്ധം; മാധ്യമവിലക്കിന് ഹൈക്കോടതി സ്റ്റേ - ശ്രീജിത്തിനും രാഹുൽ കൃഷ്ണനും നോട്ടീസ്