ഇന്ത്യയ്ക്കൊപ്പം ലോകകപ്പ് സെമിയിൽ എത്തുക ആരൊക്കെ? പ്രവചനവുമായി ഗാംഗുലി

കിരീടത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീം ഇന്ത്യയാണെന്നും ഗാംഗുലി പറയുന്നു.

വെള്ളി, 26 ഏപ്രില്‍ 2019 (11:20 IST)
ഐ‌പിഎൽ അവസാനത്തിലേക്ക് എത്തുമ്പോഴേക്കും ലോകകപ്പ് ആവേശം ക്രിക്കറ്റ് ലോകത്തെ കീഴടക്കി തുടങ്ങുകയാണ്. മുൻ നിര ടീമുകളെല്ലാം ലോകകപ്പ് ടീമുകളെ പ്രഖ്യാപിച്ചതോടെ കണക്ക് കൂട്ടലുകളും തകൃതിയായി നടക്കുന്നു. ലോകകപ്പ് പ്രവചനങ്ങളും ആരാധകർക്ക് മുന്നിലേക്കെത്തുന്നുമുണ്ട്. ഇന്ത്യൻ മുൻ നായകൻ സൗരവ് ഗാംഗുലിയാണ് ഇപ്പോൾ പ്രവചനവുമായി എത്തുന്നത്.
 
ഇന്ത്യയ്ക്കൊപ്പം, ഇംഗ്ലണ്ട്, പാകിസ്ഥാൻ, ഓസ്ട്രേലിയ എന്നീ ടീമുകൾ സെമിയിലേക്ക് എത്തുമെന്നാണ് ഗാംഗുലിയുടെ പ്രവചനം. ആർക്കും അനായാസം ജയിച്ചു കയറാനാവില്ല. ഏറ്റവും മികച്ച നാലു ടീമുകളാവും ലോകകപ്പ് സെമിയിലേക്ക് എത്തുക. ചരിത്രത്തിലെ തന്നെ ഏറ്റവും വാശിയേറിയ ലോകകപ്പാണ് നടക്കാൻ പോകുന്നതെന്നും ഗാംഗുലി പറഞ്ഞു. 
 
കിരീടത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള ടീം ഇന്ത്യയാണെന്നും ഗാംഗുലി പറയുന്നു. ചരിത്രത്തിലെ ഏറ്റവും വാശിയേറിയ ലോകകപ്പുകളിലൊന്നാണ് നടക്കാന്‍ പോകുന്നത്. ഏത് ടൂര്‍ണമെന്റുകളിലെയും ഫേഫറേറ്ററുകളെന്ന പോലെ ഇത്തവണയും ശക്തമായ ടീമാണ് ഇന്ത്യ ദാദ പറഞ്ഞു.
 
ലോകകപ്പില്‍ കുല്‍ദീപ് യാദവ് വിക്കറ്റുകള്‍ വീഴ്ത്തും. അദേഹം മികച്ച ബൗളറാണ്.' ഗാംഗുലി പറഞ്ഞു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഉപദേശകനായ ഗാംഗുലി യുവത്വവും പരിചയ സമ്പന്നതയും ഒരുമിക്കുന്ന ടീമാണ് തങ്ങളുടേതെന്നും കൂട്ടിച്ചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം ധോണിക്ക് കഷ്‌ടകാലം, കോഹ്‌ലിയുടെ ശാപം ജനിച്ച വര്‍ഷം; ലോകകപ്പില്‍ ഇന്ത്യയുടെ സാധ്യത പ്രവചിച്ച് ജ്യോതിഷ വിദഗ്ധന്‍