Webdunia - Bharat's app for daily news and videos

Install App

വെറുമൊരു പരമ്പരയല്ല, 2023ലെ ഏകദിനലോകകപ്പിന് യോഗ്യത നേടാൻ ഇന്നത്തെ വിജയം ദക്ഷിണാഫ്രിക്കയ്ക്ക് നിർണായകം

Webdunia
ചൊവ്വ, 11 ഒക്‌ടോബര്‍ 2022 (15:15 IST)
ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് എല്ലാ രാജ്യങ്ങളും. ഇന്ത്യയും പാകിസ്ഥാനും ഇംഗ്ലണ്ടും ഓസീസുമെല്ലാം ഇതിൻ്റെ ഭാഗമായി കൂടുതൽ ടി20 മത്സരങ്ങൾ കളിക്കുന്ന തിരക്കിലാണ്. ഇന്ത്യയാകട്ടെ തങ്ങളുടെ ഒന്നാം നമ്പർ ടീമിനെ കൂടുതൽ ടി20 മത്സരങ്ങൾ കളിപ്പിക്കാനുള്ള ശ്രമത്തിലാണ്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനപരമ്പരയിൽ രണ്ടാം നിരയെയാണ് ഇന്ത്യ കളിപ്പിക്കുന്നത്.
 
അതേസമയം തങ്ങളുടെ ഫുൾ ടീമുമായാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ കളിക്കുന്നത്. പരമ്പരയിൽ വിജയിക്കുന്നതിലുപരി 2023ലെ ഏകദിന ലോകകപ്പ് യോഗ്യത നേടാനായി വിലപ്പെട്ട സൂപ്പർ ലീഗ് പോയൻ്റുകൾ സ്വന്തമാക്കാനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.
 
നിലവിൽ ഏകദിന സൂപ്പർ ലീഗ് പോയൻ്റിൽ പതിനൊന്നാമതാണ് ദക്ഷിണാഫ്രിക്ക. സൂപ്പർ ലീഗ് പോയൻ്റ് പട്ടികയിലെ ആദ്യ 8 ടീമുകളാണ് ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടുക. അല്ലാത്ത ടീമുകൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾ കളിക്കേണ്ടതുണ്ട്. ഇന്ത്യക്കെതിരെ വിജയിച്ചാൽ പട്ടികയിൽ ഒമ്പതാം സ്ഥാനത്തെത്താൻ ദക്ഷിണാഫ്രിക്കയ്ക്കാകും. വിജയത്തോടെ ഏകദിന ലോകകപ്പിൽ നേരിട്ടുള്ള യോഗ്യത നേടാനുള്ള സാധ്യത സജീവമാക്കാനാണ് ദക്ഷിണാഫ്രിക്ക ലക്ഷ്യമിടുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ലോകകപ്പ് തൊട്ടുമുന്നിൽ മുംബൈയ്ക്കായി രോഹിതും ബുമ്രയും എല്ലാ കളികളും കളിക്കില്ല

പോയി ടെസ്റ്റ് കളിക്കാനാണ് ആശുപത്രി കിടക്കയിലും അമ്മ പറഞ്ഞത്: അശ്വിൻ

ചേട്ടാ അവൻ സ്റ്റെപ്പ് ഔട്ട് ചെയ്യും, കുൽദീപിനോട് ജുറൽ, തൊട്ടടുത്ത പന്തിൽ വിക്കറ്റ്

ഗാബയിലെ പോലെ ചരിത്രനേട്ടാം അല്ലായിരിക്കാം, പക്ഷേ റാഞ്ചിയിലെ വിജയത്തിന് സമാനതകളേറെ

ടെസ്റ്റിലെ കേമൻ എന്നത് ശരിതന്നെ, പക്ഷേ ടി20 ലോകകപ്പിൽ സ്മിത്ത് വൻ അബദ്ധമാകും, വിമർശനവുമായി മിച്ചൽ ജോൺസൺ

ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിക്കാത്തവരെ വെച്ചുള്ള പ്ലേയിങ് ഇലവന്‍; ഈ ടീം എങ്ങനെയുണ്ട്?

Sanju Samson: കഴിഞ്ഞ രണ്ട് ലോകകപ്പ് നേടിയപ്പോഴും ടീമില്‍ മലയാളി ഉണ്ടായിരുന്നു; 13 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ! സഞ്ജു ചരിത്രം ആവര്‍ത്തിക്കുമോ?

IPL 2024: ഇനിയങ്ങോട്ട് എല്ലാം തീക്കളി ! ഒരു ടീമിന്റേയും പ്ലേ ഓഫ് സാധ്യത അവസാനിച്ചിട്ടില്ല

Predicted India's Playing 11 for T20 World Cup 2024: കോലി ഓപ്പണറായാല്‍ ദുബെ പ്ലേയിങ് ഇലവനില്‍ എത്തും; സഞ്ജുവിന്റെ ഭാവി പന്തിന്റെ പ്രകടനം പരിഗണിച്ച് !

Indian Worldcup Squad: ജയ്സ്വാളിനൊപ്പം സഞ്ജുവും ചഹലും, രാജസ്ഥാൻ റോയൽസ് സൂപ്പർ ഹാപ്പി

അടുത്ത ലേഖനം
Show comments