Select Your Language

Notifications

webdunia
webdunia
webdunia
webdunia

Australia vs South Africa, WTC Final 2025: ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം 69 റണ്‍സ് അകലെ; ഇന്ന് ക്ലൈമാക്‌സ്

ഐസിസി കിരീടത്തിനു വേണ്ടിയുള്ള ദക്ഷിണാഫ്രിക്കയുടെ 27 വര്‍ഷത്തെ കാത്തിരിപ്പിനാണ് അവസാനം കുറിക്കാന്‍ പോകുന്നത്

Mitchell Starc, WTC Final 2025 Day 1 Scorecard Australia vs South Africa, Australia vs South Africa Scorecard Live Updates, Australia vs South Africa WTC Final Day 1 Scorecard Live Updates, ICC WTC Final, ICC WTC Final 2025 Time Date Venue, Australia

രേണുക വേണു

, ശനി, 14 ജൂണ്‍ 2025 (09:42 IST)
South Africa

Australia vs South Africa, WTC Final 2025: ലോക ടെസ്റ്റ് ചാംപ്യഷിപ്പ് ഫൈനലിന്റെ നാലാം ദിനമായ ഇന്ന് ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ക്ലൈമാക്‌സ്. 282 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക മൂന്നാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സ് നേടിയിട്ടുണ്ട്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് വിജയികളാകാന്‍ 69 റണ്‍സ് കൂടിയേ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടൂ. 
 
159 പന്തില്‍ 11 ഫോറുകളോടെ 102 റണ്‍സുമായി ഏദന്‍ മാര്‍ക്രവും 121 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 65 റണ്‍സുമായി തെംബ ബാവുമയാണ് ക്രീസില്‍. റയാന്‍ റിക്കല്‍ട്ടണ്‍ (ആറ്), വിയാന്‍ മള്‍ഡര്‍ (27) എന്നിവരെയാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്. ഓസ്‌ട്രേലിയയ്ക്കു വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്കാണ് രണ്ടാം ഇന്നിങ്‌സിലെ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. 
 
ഐസിസി കിരീടത്തിനു വേണ്ടിയുള്ള ദക്ഷിണാഫ്രിക്കയുടെ 27 വര്‍ഷത്തെ കാത്തിരിപ്പിനാണ് അവസാനം കുറിക്കാന്‍ പോകുന്നത്. 1998 ലെ ചാംപ്യന്‍സ് ട്രോഫിക്കു ശേഷം ഒരു ഐസിസി ടൂര്‍ണമെന്റില്‍ കിരീടം നേടാന്‍ ദക്ഷിണാഫ്രിക്കയ്ക്കു സാധിച്ചിട്ടില്ല. തെംബ ബാവുമയുടെ കീഴില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു കിരീടത്തിലേക്ക് അടുത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്ക. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി യുവതാരങ്ങൾ മതി, ടി20യിൽ വമ്പൻ അഴിച്ചുപണിക്കൊരുങ്ങി പാകിസ്ഥാൻ, ഇനി ബാബറിനും റിസ്‌വാനും അഫ്രീദിക്കും ഇടമില്ല