ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവേചനമുണ്ടെന്ന് തുറന്ന് പറഞ്ഞ് മലയാളിയും മുന്‍ ഇന്ത്യന്‍ പേസറുമായ എസ് ശ്രീശാന്ത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഒരു ചാറ്റ് ഷോയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ ടീമിനുള്ളില്‍ തനിക്ക് നേരിടേണ്ടിവന്ന വിവേചനത്തെ പറ്റി ശ്രീശാന്ത് തുറന്ന് സംസാരിച്ചത്. ജീവിതത്തിലുടനീളം സഹതാരങ്ങളില്‍ നിന്നും തനിക്ക് മദ്രാസി വിളികള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് ശ്രീശാന്ത് പറയുന്നത്.
ഉത്തരേന്ത്യക്കാര്‍ ദക്ഷിണേന്ത്യക്കാരെ പ്രത്യേകിച്ച് തമിഴ്നാട്ടുകാരെ വിളിക്കുന്ന പദപ്രയോഗമാണ് മദ്രാസി. കേരളത്തില്‍ നിന്നെത്തുന്നവരെയും ഇങ്ങനെയാണ് ഉത്തരേന്ത്യക്കാര്‍ വിളിക്കുന്നതെന്ന് രണ്‍വീര്‍ ഷോയില്‍ സംസാരിക്കവെ ശ്രീശാന്ത് പറഞ്ഞു. ജീവിതത്തിലുടനീളം എനിക്കത് കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. മുംബൈ കഴിഞ്ഞ് തെക്കുള്ള ഏത് സ്ഥലത്ത് നിന്ന് വരുന്നവരും അവര്‍ക്ക് മദ്രാസികളാണ്. അണ്ടര്‍ 13 മുതല്‍ അണ്ടര്‍ 19 കാലം വരെ ഇത് കേട്ടിട്ടുണ്ട്.ശ്രീശാന്ത് പറഞ്ഞു.