ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന് മുന്‍പായ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുമ്പോള്‍ വലിയ ആശങ്കയാണ് ഇന്ത്യന്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഫോമിനെ സംബന്ധിച്ച് ഉയരുന്നത്. ഇക്കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ ദയനീയമായ പ്രകടനമായിരുന്നു ഇരുതാരങ്ങളും പുലര്‍ത്തിയത്.
എന്നാല്‍ ഏകദിന ക്രിക്കറ്റിന്റെ ഫോര്‍മാറ്റിലേക്ക് മാറുമ്പോള്‍ ഇതൊന്നും തന്നെ സൂപ്പര്‍ താരങ്ങളെ ബാധിക്കില്ലെന്നാണ് ആരാധകരുടെ പ്രതീക്ഷ, ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോള്‍ രോഹിത്തിന്റെ മുകളില്‍ സമ്മര്‍ദ്ദമുണ്ടെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. 2023ലെ ഏകദിന ലോകകപ്പില്‍ നല്‍കിയത് പോലെ മിന്നുന്ന തുടക്കം നല്‍കാന്‍ രോഹിത്തിനാകണമെന്നില്ല.
രോഹിത് ഓപ്പണിംഗ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് മുകളില്‍ സമ്മര്‍ദ്ദമുണ്ടാകുമെന്ന് ഉറപ്പാണ്. ഇംഗ്ലണ്ട് ആദ്യ ഓവറുകളില്‍ 2-3 വിക്കറ്റുകള്‍ക്കായി ശ്രമിക്കും. പിച്ചില്‍ നിന്നും ബൗളര്‍മാര്‍ക്ക് സഹായം ലഭിച്ചാല്‍ രോഹിത്തിന് കാര്യങ്ങള്‍ പ്രയാസമാകും. എന്നാല്‍ ഫോര്‍മാറ്റ് വേറെയാണ് എന്നതിനാല്‍ ഫോം വീണ്ടെടുക്കാന്‍ രോഹിത്തിന് സാധിച്ചേക്കും. കോലിയ്ക്കും ഏകദിന ഫോര്‍മാറ്റിലേക്ക് വരുന്നതിനാല്‍ തിളങ്ങാനാകും. ഇരു താരങ്ങളും ഫോമിലേക്ക് വരുമെന്ന് ഉറപ്പാണ്. ഏകദിന ക്രിക്കറ്റില്‍ ഇതിനാവശ്യമായ സമയവും ലഭിക്കും.കോലിയ്ക്കും രോഹിത്തിനും ഫോം വീണ്ടെടുക്കാന്‍ ഏറ്റവും അനുകൂലമായ ഫോര്‍മാറ്റാണിത്. സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.