Suryakumar Yadav: 'അതൊരു തന്ത്രമായിരുന്നു'; ദുബെയെ വണ്‍ഡൗണ്‍ ഇറക്കിയതിനെ ന്യായീകരിച്ച് സൂര്യകുമാര്‍

ടോപ് ഓര്‍ഡറില്‍ മികവ് തെളിയിച്ച സഞ്ജു സാംസണ്‍ നില്‍ക്കെയാണ് ശിവം ദുബെ മൂന്നാമനായി ക്രീസിലെത്തിയത്

രേണുക വേണു
വ്യാഴം, 25 സെപ്‌റ്റംബര്‍ 2025 (10:24 IST)
Suryakumar Yadav: ഏഷ്യ കപ്പ് സൂപ്പര്‍ ഫോറിലെ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ശിവം ദുബെയെ വണ്‍ഡൗണ്‍ ഇറക്കിയതിനെ ന്യായീകരിച്ച് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ബംഗ്ലാദേശ് സ്പിന്നര്‍മാരെ ആക്രമിച്ചു കളിക്കാന്‍ ദുബെയ്ക്കു സാധിക്കുമെന്ന് കരുതിയാണ് അങ്ങനെ ചെയ്തതെന്ന് സൂര്യ മത്സരശേഷം പറഞ്ഞു. 
 
' ബംഗ്ലാദേശിന്റെ ബൗളിങ് ലൈനപ്പ് നോക്കിയാല്‍ അവര്‍ക്കൊരു ഇടം കൈയന്‍ സ്പിന്നര്‍ ഉണ്ട്, നസും അഹമ്മദ്. ലെഗ് സ്പിന്നര്‍ റിഷാദ് ഹൊസൈനും എറിയാനുണ്ട്. ഈ സമയത്ത് ദുബെയാണ് ഏറ്റവും ഉചിതമായ ഓപ്ഷന്‍. ദുബെയുടെ ആ സമയത്തുള്ള വരവും കൃത്യമായിരുന്നു. അതുകൊണ്ട് അങ്ങനെയൊരു തീരുമാനമെടുത്തു. പക്ഷേ ആ തീരുമാനം അത്ര വിജയകരമായില്ല. എങ്കിലും മത്സരം മുന്നോട്ടു പോകുമ്പോള്‍ ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടിവരും,' സൂര്യകുമാര്‍ യാദവ് പറഞ്ഞു. 
 
ടോപ് ഓര്‍ഡറില്‍ മികവ് തെളിയിച്ച സഞ്ജു സാംസണ്‍ നില്‍ക്കെയാണ് ശിവം ദുബെ മൂന്നാമനായി ക്രീസിലെത്തിയത്. ശരാശരിയിലും സ്‌ട്രൈക് റേറ്റിലും ദുബെയെക്കാള്‍ മുന്നിലാണ് സഞ്ജു. മൂന്നാമനായി ക്രീസിലെത്തിയ ദുബെ മൂന്ന് പന്തില്‍ രണ്ട് റണ്‍സെടുത്ത് സ്പിന്നര്‍ റിഷാദ് ഹൊസൈനിന്റെ പന്തില്‍ തന്നെ പുറത്താകുകയും ചെയ്തു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനെതിരെ കളിച്ചത് പിതാവ് മരിച്ചതറിയാതെ, വിജയത്തിലും നോവായിൽ ദുനിത് വെല്ലാലെഗെ

Smriti Mandana: ഏകദിനത്തിൽ മാത്രം 12 സെഞ്ചുറി, മെഗ് ലാനിങ്ങുമായുള്ള അകലം കുറച്ച് സ്മൃതി മന്ദാന

Zaheer Khan: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മെന്റര്‍ സ്ഥാനം സഹീര്‍ ഖാന്‍ ഒഴിഞ്ഞു

ലെവൻഡോവ്സ്കിയ്ക്ക് പകരക്കാരനെ വേണം, ഹാലൻഡിനെ ടീമിലെത്തിക്കാൻ ബാഴ്സലോണ

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ കണ്ണുവെച്ച് കഴിഞ്ഞു, വിക്കറ്റ് നേടുന്നതിലും റണ്‍സ് എടുക്കുന്നതിലും അഖില്‍ സ്‌കറിയ മിടുക്കന്‍, കെസിഎല്ലില്‍ ടൂര്‍ണമെന്റിന്റെ താരം

എല്ലാം കാണുക

ഏറ്റവും പുതിയത്

Suryakumar Yadav: 'അതൊരു തന്ത്രമായിരുന്നു'; ദുബെയെ വണ്‍ഡൗണ്‍ ഇറക്കിയതിനെ ന്യായീകരിച്ച് സൂര്യകുമാര്‍

Sanju Samson: സഞ്ജു ടീമിലുള്ളത് സൂര്യകുമാറും ഗംഭീറും അറിഞ്ഞില്ലേ? ബാറ്റിങ് ഓര്‍ഡറില്‍ എട്ടാമന്‍ !

Sanju Samson: 'ചിലപ്പോള്‍ ജോക്കര്‍ ആകേണ്ടിവരും, അല്ലെങ്കില്‍ വില്ലന്‍'; പരിഭവങ്ങളോ പരാതികളോ ഇല്ലാതെ സഞ്ജു (Video)

India vs Bangladesh: സൂപ്പര്‍ ഫോര്‍ രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് 41 റണ്‍സ് ജയം

Suryakumar Yadav: 'ഏഷ്യ കപ്പ് കഴിയുമ്പോ ആ ക്യാപ്റ്റന്‍സിയും പോകും'; സൂര്യയുടെ ഫോംഔട്ടില്‍ ആരാധകര്‍

അടുത്ത ലേഖനം
Show comments