Webdunia - Bharat's app for daily news and videos

Install App

Suryakumar Yadav: 'ഇന്ത്യയുടെ സൂര്യന്‍, ഇപ്പോള്‍ ഒട്ടും പ്രകാശമില്ല'; നാലാം ടി20യില്‍ ഡക്ക്, ആരാധകര്‍ക്കു നിരാശ

ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം സൂര്യയുടെ പെര്‍ഫോമന്‍സ് താഴേക്ക് പോകുകയാണെന്ന് ആരാധകര്‍ പറയുന്നു

രേണുക വേണു
വെള്ളി, 31 ജനുവരി 2025 (19:52 IST)
Suryakumar Yadav

Suryakumar Yadav: ഇംഗ്ലണ്ടിനെതിരായ നാലാം ട്വന്റി 20 യിലും ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തി. നാലാമനായി ക്രീസിലെത്തിയ സൂര്യ നാല് പന്തുകള്‍ നേരിട്ട് ഡക്കിനു പുറത്തായി. ഇംഗ്ലണ്ട് താരം സാക്കിബ് മഹ്‌മൂദിന്റെ പന്തില്‍ ബ്രണ്ടന്‍ കാര്‍സിനു ക്യാച്ച് നല്‍കിയാണ് സൂര്യ മടങ്ങിയത്. 
 
ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശേഷം സൂര്യയുടെ പെര്‍ഫോമന്‍സ് താഴേക്ക് പോകുകയാണെന്ന് ആരാധകര്‍ പറയുന്നു. 0, 14, 12, 0, 1, 4, 21 എന്നിങ്ങനെയാണ് സൂര്യയുടെ അവസാന ഏഴ് ട്വന്റി 20 ഇന്നിങ്‌സുകള്‍. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 യില്‍ പൂജ്യത്തിനും രണ്ടാം മത്സരത്തില്‍ 12 റണ്‍സിനും സൂര്യ പുറത്തായി. മൂന്നാം ട്വന്റി 20 യില്‍ 14 റണ്‍സ് മാത്രമാണ് താരം നേടിയത്. 2024 ലെ ട്വന്റി 20 ലോകകപ്പിനു ശേഷം 34 കാരനായ സൂര്യ 13 ടി20 ഇന്നിങ്‌സുകളില്‍ നിന്ന് 19.69 ശരാശരിയില്‍ വെറും 256 റണ്‍സാണ് നേടിയിരിക്കുന്നത്. ഇക്കാലയളവില്‍ രണ്ട് കളികളില്‍ മാത്രമാണ് അര്‍ധ സെഞ്ചുറി നേടിയത്. 2024 കലണ്ടര്‍ വര്‍ഷത്തില്‍ 26.81 ശരാശരിയില്‍ 429 റണ്‍സാണ് താരത്തിനു നേടാന്‍ സാധിച്ചത്. 2022, 23 വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2024 ലെ കണക്കുകള്‍ സൂര്യയുടെ ഫോംഔട്ടിന്റെ തീവ്രത വ്യക്തമാക്കുന്നു. 
 
2022 ല്‍ 31 ഇന്നിങ്‌സുകളില്‍ നിന്ന് 46.56 ശരാശരിയിലും 187.43 സ്‌ട്രൈക് റേറ്റിലും സൂര്യ അടിച്ചുകൂട്ടിയത് 1164 റണ്‍സ് ! 2023 ല്‍ ആകട്ടെ 23 ഇന്നിങ്‌സുകളില്‍ നിന്ന് 48.86 ശരാശരിയില്‍ 733 റണ്‍സെടുത്തിട്ടുണ്ട്, 155.95 ആണ് സ്‌ട്രൈക് റേറ്റ്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമാണോ സൂര്യയുടെ ഫോംഔട്ടിനു കാരണമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Jasprit Bumrah: ഇംഗ്ലണ്ടിൽ കളിക്കുക എന്നത് എപ്പോഴും ചലഞ്ച്, ഇംഗ്ലണ്ട് ബാസ്ബോൾ കളിച്ചാൽ തങ്ങൾക്ക് കൂടുതൽ വിക്കറ്റിന് സാധ്യതയെന്ന് ബുമ്ര

Mumbai Indians: ദൈവം ഇങ്ങനെ ഭാഗ്യം കൊടുക്കരുത്, മുംബൈയുടെ വിജയത്തിൽ പ്രതികരിച്ച് അശ്വിൻ

Indian Women vs Australan Women: ഓസ്ട്രേലിയൻ വനിതാ ടീം ഇന്ത്യയിൽ, ഏകദിന പരമ്പരയ്ക്കുള്ള ഫിക്സ്ചർ പ്രഖ്യാപിച്ചു

ബൗളർമാരല്ലെ, ചോദിക്കാനും പറയാനും ആരുമില്ല, അയാളെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപഹാസ്യനാക്കി, പന്തിനെതിരെ അശ്വിൻ

മത്സരപരിചയമില്ലാത്തവരുടെ സംഘം, ഒപ്പം പ്രതികൂല സാഹചര്യവും, ഇംഗ്ലണ്ട് പര്യടനം ഇന്ത്യയ്ക്ക് കടുപ്പമാകുമെന്ന് വിക്രം റാത്തോഡ്

എല്ലാം കാണുക

ഏറ്റവും പുതിയത്

IPL 2025 Final, RCB vs PBKS: മഴ പെയ്തു കളി ഉപേക്ഷിച്ചാല്‍ കപ്പ് പഞ്ചാബിന്

Royal Challengers Bengaluru: ആര്‍സിബി ആരാധകര്‍ ഈ മൂന്ന് ഫൈനലുകള്‍ എങ്ങനെ മറക്കും? ചരിത്രം ഭയപ്പെടുത്തുമ്പോള്‍..!

Glenn Maxwell Retirement: മരണത്തില്‍ നിന്നും തിരിച്ചുവന്ന പോലൊരു പ്രകടനം, ഏകദിനത്തിലെ ഏറ്റവും മികച്ച ഇന്നിങ്ങ്‌സുകളിലൊന്ന് ഗ്ലെന്‍ മാക്‌സ്വെല്ലിന്റെ പേരില്‍

Henrich klassen : കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നു, ഏറെ ചിന്തിച്ചെടുത്ത തീരുമാനം, 33 വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് ഹെൻറിച്ച് ക്ലാസൻ

Hardik Pandya: 'സാന്റ്‌നറെ പുഴുങ്ങാന്‍ വച്ചതാണോ'; ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരെ രൂക്ഷവിമര്‍ശനം

അടുത്ത ലേഖനം
Show comments