നിലവിൽ ഇന്ത്യയുടെ പരിമിത ഓവർ ക്രിക്കറ്റിലെ അനിഷേധ്യ സാന്നിധ്യമാണ് മുംബൈ ഇന്ത്യൻസ് താരമായ സൂര്യകുമാർ യാദവ്. ഏകദിനത്തിലും ടി20യിലും ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാൻ കരുത്തുള്ള സൂര്യയുടെ ബാറ്റിനെ ആശ്യയിച്ചാണ് ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ എന്ന് പറയുന്നതിൽ തെറ്റില്ല.
കെകെആറിലെ ഫിനിഷർ റോളിൽ നിന്നും മുംബൈയിലേക്കെത്തിയപ്പോഴാണ് സൂര്യയുടെ തലവര തെളിഞ്ഞത്. 2020ലെ ഐപിഎൽ സീസണിൽ 480 റൺസുമായി തകർത്തടിച്ചപ്പോൾ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ സൂര്യകുമാറിന് സ്ഥാനം ഉറപ്പായും ലഭിക്കുമെന്നാണ് വിലയിരുത്തിയിരുന്നത്.
എന്നാൽ അദ്ദേഹത്തിനെ പരിമിത ഓവര്‍ പരമ്പരയിലേക്ക് പരിഗണിച്ചില്ല. അന്ന് മുംബൈ ഇന്ത്യന്‍സ് നായകനും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമായിരുന്ന രോഹിത് ശര്‍മ തനിക്ക് ആത്മവിശ്വാസം തന്ന് നിരാശ മാറ്റിയ സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യകുമാർ യാദവ്.
2020ലെ എന്റെ ജന്മദിനത്തിൽ രോഹിത് എനിക്ക് ആശംസകൾ നേർന്നു. കഠിനമായി അധ്വാനിക്കുന്നത് തുടരാനാണ് എന്നോട് പറഞ്ഞത്. നീ ഇന്ത്യന്‍ ക്യാപ്പില്‍ നിന്ന് വളരെ അകലെയല്ലെന്ന് രോഹിത് പറഞ്ഞു. എപ്പോഴും റൺസ് ഏറെ നേടണമെന്ന നിലയിൽ എന്നെ പ്രോത്സാഹിപ്പിക്കുന്നത് രോഹിത്താണ്. സൂര്യകുമാർ യാദവ് പറഞ്ഞു.