Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lord's Test: ഇതൊക്കെ കാണാനല്ലെ ഞങ്ങൾ ഇരിക്കുന്നത്, ഗിൽ- ക്രോളി തർക്കത്തിൽ രസം പിടിച്ച് കമൻ്ററി ബോക്സ്, ചൂടേറിയ ദിവസമെന്ന് നാസർ ഹുസൈൻ

ഗിൽ ക്രോളി തർക്കം,ഇംഗ്ലണ്ട് ഇന്ത്യ ടെസ്റ്റ് 2025,ക്രിക്കറ്റ് തർക്കം ലൈവ്,നാസർ ഹുസൈൻ,Gill Crawley controversy,England vs India Test 2025,Nasser Hussain heated day,Lords Test drama

അഭിറാം മനോഹർ

, ഞായര്‍, 13 ജൂലൈ 2025 (10:12 IST)
ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ മൂന്നാം ദിവസം അവസാനിച്ചത് നാടകീയമായ രംഗങ്ങളോടെ. ആദ്യ ഇന്നിങ്ങ്‌സുകള്‍ ഇരുടീമുകളും പൂര്‍ത്തിയാക്കിയതോടെ രണ്ട് ടീമിന്റെയും ആദ്യ ഇന്നിങ്ങ്‌സ് സ്‌കോറുകള്‍ തുല്യമായിരുന്നു. മൂന്നാം ദിനത്തിലെ രണ്ടോവര്‍ മാത്രമാണ് ഇംഗ്ലണ്ടിന് അവശേഷിച്ചത്. എന്നാല്‍ മത്സരത്തിന്റെ അവസാന സമയത്ത് വിക്കറ്റ് നഷ്ടപ്പെടുത്താന്‍ താല്പര്യമില്ലാതിരുന്ന ഇംഗ്ലണ്ട് മത്സരം വൈകിപ്പിക്കാനായി ശ്രമിച്ചതാണ് മത്സരത്തിന്റെ വീറുയര്‍ത്തിയത്. ബുമ്ര എറിഞ്ഞ ഓവറില്‍ സമയം വൈകിപ്പിക്കാനായി ഇംഗ്ലണ്ട് ഓപ്പണര്‍ സാക് ക്രോളി നടത്തിയ നീക്കങ്ങളാണ് ഇന്ത്യന്‍ ടീമിനെ ചൊടുപ്പിച്ചത്. കൂട്ടമായി തന്നെ ഇന്ത്യന്‍ താരങ്ങള്‍ സാക് ക്രോളിയെ വളഞ്ഞതോടെ കളി കണ്ടിരുന്ന കമന്ററി ബോക്‌സും അതിന്റെ രസം പിടിച്ചു.
 
ഇന്ത്യയുടെ പ്രകടനവും പരാതികളും കളിക്ക് രസം പകരുന്നതാണ്. തീര്‍ച്ചയായും ചൂടേറിയ ദിവസമാണ് കടന്നുപോയത്. കളിക്കളത്തിലും അത് പ്രകടമായി കണ്ടെന്നാണ് ഇംഗ്ലണ്ട് മുന്‍ നായകനായിരുന്ന നാസര്‍ ഹുസൈന്‍ കമന്ററി ബോക്‌സില്‍ നിന്നും പറഞ്ഞത്. ഇതൊക്കെയാണ് നമ്മള്‍ കാണേണ്ടത്. ആക്രോശം പോരാട്ടം, വിജയത്തിനായി മാത്രം കളിക്കുന്ന രണ്ട് ടീമുകള്‍. ഇപ്പോഴാണ് രസം പിടിച്ചതെന്നാണ് ഇന്ത്യന്‍ മുന്‍ താരമായ ദിനേഷ് കാര്‍ത്തിക് കമന്ററി ബോക്‌സില്‍ നിന്നും പറഞ്ഞത്. അതേസമയം അതിരുകടന്നോ എന്ന ചോദ്യമാണ് മൈക്കല്‍ അതേര്‍ട്ടണ്‍ ഉയര്‍ത്തിയത്. കാണാന്‍ മനോഹരമായ ദിവസമായിരുന്നു. മികച്ച നാടകീയത. ഇതെല്ലാം കളിയുടെ ഭാഗമായുള്ള ചിറ്റ് ചാറ്റ് മാത്രമാണ്. അതിനുള്ള അവസരം ക്രിക്കറ്റ് നല്‍കണമെന്നും അതേര്‍ട്ടണ്‍ പറഞ്ഞു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആണ്ണുങ്ങളെ പോലെ കളിക്കടാ.. ക്രോളിയെ പരിഹസിച്ച് ഇന്ത്യൻ നായകൻ, ചെന്നായ കൂട്ടത്തെ പോലെ വളഞ്ഞ് ഇന്ത്യൻ ടീം, ലോർഡ്സിൽ യുദ്ധസമാനമായ കാഴ്ച