Select Your Language

Notifications

webdunia
webdunia
webdunia
webdunia

India vs England ODI: ഉറച്ച പിന്തുണയുമായി ശ്രേയസും അക്ഷര്‍ പട്ടേലും, എല്ലാം ശുഭകരമാക്കി ഗില്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 4 വിക്കറ്റിന്റെ വിജയം

India vs England

അഭിറാം മനോഹർ

, വ്യാഴം, 6 ഫെബ്രുവരി 2025 (20:35 IST)
India vs England
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരം വിജയത്തോടെ ആരംഭിച്ച്  ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 248 റണ്‍സിലൊതുക്കിയ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തില്‍ 68 പന്തുകള്‍   ബാക്കിനില്‍ക്കെയാണ് വിജയിച്ചത്.  87 റണ്‍സെടുത്ത  ഉപനായകന്‍ ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചത്.
 
 നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിന്റെ ഇന്നിങ്ങ്സ് 248 റണ്‍സില്‍ അവസാനിച്ചിരുന്നു. 3 വിക്കറ്റുകള്‍ വീതം നേടിയ ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേജയുമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും യശ്വസി ജയ്സ്വാളിനെയും നഷ്ടമായെങ്കിലും 59 റണ്‍സുമായി ശ്രേയസ് അയ്യരും 52 റണ്‍സുമായി അക്ഷര്‍ പട്ടേലും ടീമിനെ കരകയറ്റി. ഒരറ്റത്ത് ഉറച്ചുനിന്ന ശുഭ്മാന്‍ ഗില്‍ 96 പന്തില്‍ 87 റണ്‍സാണ് നേടിയത്. ഇന്ത്യന്‍ വിജയത്തില്‍ ഏറെ നിര്‍ണായകമായിരുന്നു ഗില്ലിന്റെ പ്രകടനം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സഞ്ജുവിന് ശേഷം ഒരാളെ ഇന്ത്യന്‍ ടീമിലെത്തിക്കാന്‍ സാധിച്ചോ?, സഞ്ജുവല്ല ആരായാലും കൂടെ നില്‍ക്കും: കെസിഎയ്ക്ക് ശ്രീശാന്തിന്റെ മറുപടി