Webdunia - Bharat's app for daily news and videos

Install App

Virat Kohli: 'നല്ല കഴുത്ത് വേദന' കോലി രഞ്ജി ട്രോഫി കളിച്ചേക്കില്ല

കഴുത്ത് വേദനയെ തുടര്‍ന്നാണ് കോലിക്ക് രഞ്ജി മത്സരങ്ങള്‍ നഷ്ടമാകുക

രേണുക വേണു
ശനി, 18 ജനുവരി 2025 (10:31 IST)
Virat Kohli: വിരാട് കോലിക്കും കെ.എല്‍.രാഹുലിനും രഞ്ജി ട്രോഫി മത്സരങ്ങള്‍ നഷ്ടമാകുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 23 മുതലാണ് രഞ്ജി ട്രോഫിയിലെ അടുത്ത റൗണ്ട് മത്സരങ്ങള്‍ ആരംഭിക്കുന്നത്. വിരാട് കോലി ഡല്‍ഹിക്കു വേണ്ടിയും രാഹുല്‍ കര്‍ണാടകയ്ക്കു വേണ്ടിയുമാണ് രഞ്ജിയില്‍ കളിക്കേണ്ടിയിരുന്നത്. 
 
കഴുത്ത് വേദനയെ തുടര്‍ന്നാണ് കോലിക്ക് രഞ്ജി മത്സരങ്ങള്‍ നഷ്ടമാകുക. ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കു പിന്നാലെ ജനുവരി എട്ടിന് കഴുത്ത് വേദനയെ തുടര്‍ന്ന് കോലി കുത്തിവയ്പ്പ് എടുത്തിരുന്നു. ഇപ്പോഴും തനിക്ക് കഴുത്ത് വേദന അനുഭവപ്പെടുന്നതായി താരം ബിസിസിഐ മെഡിക്കല്‍ സ്റ്റാഫിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടര്‍ന്നാണ് രാജ്‌കോട്ടില്‍ സൗരാഷ്ട്രയ്‌ക്കെതിരായി നടക്കേണ്ടിയിരുന്ന മത്സരത്തില്‍ നിന്ന് ഡല്‍ഹി താരം കോലിയെ ഒഴിവാക്കിയിരിക്കുന്നത്. 
 
രാഹുലിന് കൈമുട്ടിലാണ് പരുക്ക്. അടുത്ത വ്യാഴാഴ്ച പഞ്ചാബിനെതിരെയാണ് കര്‍ണാടകയുടെ മത്സരം. ഈ കളിയില്‍ രാഹുല്‍ ഇറങ്ങില്ല. താരത്തിനു ഏതാനും ദിവസത്തെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Nitish Rana vs Ayush Badoni: 'ഇത്ര ഷോ വേണ്ട'; ബാറ്ററുടെ വഴിയില്‍ കയറിനിന്ന് റാണ, വിട്ടുകൊടുക്കാതെ ബദോനിയും (വീഡിയോ)

Yashasvi Jaiswal: 'കൃത്യനിഷ്ഠ വേണം'; യുവതാരത്തിന്റെ അലസതയില്‍ രോഹിത്തിനു 'കലിപ്പ്'

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

Prithvi Shaw: 'ആര്‍ക്കാടാ ഫിറ്റ്‌നെസ് ഇല്ലാത്തത്' സയദ് മുഷ്താഖ് അലി ട്രോഫിയില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി പൃഥ്വി ഷാ

ഫാബുലസ് ഫോറിലെ ആരുമല്ല, നിലവിലെ മികച്ച താരം അവൻ, യുവതാരത്തെ പുകഴ്ത്തി ജോ റൂട്ട്

എല്ലാം കാണുക

ഏറ്റവും പുതിയത്

India's Squad for Champions Trophy 2025 Live Updates: 'കരുണ്‍ നായര്‍ ഇല്ല, സഞ്ജുവിനും നിരാശ'; ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം

ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും

കളിക്കാർക്ക് മുകളിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ബിസിസിഐ, ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തവരെ ഇനി ടീമിലേക്ക് പരിഗണിക്കില്ല

ഇനി കെട്ടഴിച്ചുവിടില്ല, ഇംഗ്ലണ്ട് ടെസ്റ്റ് സീരീസിന് മുൻപായി പരിശീലനമത്സരം, ബിസിസിഐ രണ്ടും കൽപ്പിച്ച്

സിറ്റി വിട്ട് എങ്ങോട്ടുമില്ല, ക്ലബുമായുള്ള കരാർ 9 വർഷത്തേക്ക് പുതുക്കി എർലിംഗ് ഹാലണ്ട്

അടുത്ത ലേഖനം
Show comments