Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാര്‍, രോഹിത്തിനെ ഞാന്‍ ടി 20 യില്‍ നിന്ന് മാറ്റണമെന്നാണോ നിങ്ങള്‍ പറയുന്നത്? മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച് വിരാട് കോലി (വീഡിയോ)

Virat Kohli
, തിങ്കള്‍, 25 ഒക്‌ടോബര്‍ 2021 (08:15 IST)
രോഹിത് ശര്‍മയ്ക്ക് പകരം ഇഷാന്‍ കിഷന് അവസരം നല്‍കാത്തത് എന്തുകൊണ്ടാണെന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനു വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോലി. പാക്കിസ്ഥാനെതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രോഹിത്തിനു പകരം ഇഷാനെ കളിപ്പിച്ചാലോ എന്ന ചോദ്യം കോലിയോട് ഉന്നയിച്ചത് പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന്‍ തന്നെയാണ്. 
 
'ഇത് ധീരമായ ചോദ്യമാണ്. സാര്‍, നിങ്ങള്‍ എന്താണ് വിചാരിക്കുന്നത്? ഏറ്റവും മികച്ച ടീമിനൊപ്പം തന്നെയാണ് ഞാന്‍ ഇന്ന് കളിച്ചതെന്നാണ് എന്റെ വിശ്വാസം. എന്താണ് നിങ്ങളുടെ അഭിപ്രായം? ടി 20 ക്രിക്കറ്റില്‍ നിന്ന് നിങ്ങള്‍ രോഹിത് ശര്‍മയെ മാറ്റി നിര്‍ത്തുമോ? അവസാന മത്സരങ്ങളില്‍ അദ്ദേഹം ഞങ്ങള്‍ക്ക് വേണ്ടി ചെയ്ത കാര്യങ്ങള്‍ തിരസ്‌കരിച്ചുകൊണ്ട് ! നിങ്ങള്‍ക്ക് വിവാദമാണ് ആവശ്യമെങ്കില്‍ അക്കാര്യം നേരത്തെ ചോദിക്കൂ, അപ്പോള്‍ എനിക്ക് അതിനനുസരിച്ച് മറുപടി തരാന്‍ സാധിക്കും,' പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകന് കോലി മറുപടി നല്‍കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒടുവില്‍ ആ നാണക്കേടിന്റെ റെക്കോര്‍ഡ് കോലിയുടെ പേരില്‍; നിരാശപ്പെട്ട് ടീം ഇന്ത്യ