India vs Southafrica: ഇന്ത്യ ഗ്രൗണ്ടില്‍ കെഞ്ചുന്നത് കാണണം, ദക്ഷിണാഫ്രിക്കന്‍ പരിശീലകന്റെ 'ഗ്രോവല്‍' പരാമര്‍ശം വിവാദത്തില്‍

അഭിറാം മനോഹർ
ബുധന്‍, 26 നവം‌ബര്‍ 2025 (12:11 IST)
ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ നാലാം ദിവസത്തില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്ങ്‌സ് ഡിക്ലെയര്‍ ചെയ്യുന്നതില്‍ താമസം വരുത്തിയതില്‍ ദക്ഷിണാഫ്രിക്കന്‍ ഹെഡ് കോച്ച് ഷുക്രി കോണ്‍റാഡ് നടത്തിയ ഗ്രോവല്‍(Grovel)പരാമര്‍ശം വിവാദത്തില്‍. ചരിത്രപരമായി പ്രാധാന്യമുള്ള ഈ വാക്കിന്റെ ഉപയോഗം നടത്തിയതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഒരു ടീമിനെ തീര്‍ത്തും നിസ്സഹായരും അപമാനിതരുമാക്കി തോല്‍പ്പിക്കുക എന്നതാണ് ഗ്രോവല്‍ എന്ന വാക്കിന്റെ അര്‍ഥം. എന്നാല്‍ വംശീയമായും വ്യാഖ്യാനങ്ങളുള്ള വാക്കാണിത്.
 
 1976ല്‍ വെസ്റ്റിന്‍ഡീസില്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായ ടോണി ഗ്രീഗ് വെസ്റ്റിന്‍ഡീസ് ടീമിനെ ഗ്രോവല്‍ ചെയ്യിപ്പിക്കും എന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. വംശീയമായ വ്യാഖ്യാനത്തോടെ നടത്തിയ ഈ പരാമര്‍ശം അധിക്ഷേപമായാണ് കണക്കാക്കിയത്. ആ സീരീസ് പക്ഷേ 3-0ത്തിന് വിജയിച്ച് വെസ്റ്റിന്‍ഡീസ് മറുപടി പറഞ്ഞത് ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാവാത്ത അദ്ധ്യായമാണ്.
 
 നാലാം ദിവസത്തെ കളിക്ക് ശേഷം നടന്ന പത്രസമ്മേളനത്തിലാണ്. ഇന്ത്യ കളിക്കളത്തില്‍ ഗ്രോവല്‍ ചെയ്യണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരുന്നതായി ദക്ഷിണാഫ്രിക്കന്‍ ഹെഡ് കോച്ച് പറഞ്ഞത്. ഗ്രൗണ്ടില്‍ എപ്പോള്‍ ബാറ്റിംഗ് വരുമെന്നോ കളി എങ്ങനെ പിടിക്കാമെന്നോ ധാരണയില്ലാതെ ഇന്ത്യ നിസ്സഹായരായി നില്‍ക്കുന്നത് കാണാനാണ് ഡിക്ലെയര്‍ തീരുമാനം വൈകിപ്പിച്ചതെന്നാണ് കോണ്‍റാഡ് വ്യക്തമാക്കിയത്. ഈ പരാമര്‍ശം ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

ടി20 ലോകകപ്പ് ഫൈനലിൽ ഓസീസിനെ കിട്ടണം, 2023ലെ പ്രതികാരം വീട്ടാനുണ്ട്: സൂര്യകുമാർ യാദവ്

Gautam Gambhir: നാട്ടില്‍ ഒരുത്തനും തൊട്ടിരുന്നില്ല, ഗംഭീര്‍ വന്നു കഥ കഴിഞ്ഞു !

Gautam Gambhir: ഏഷ്യാകപ്പും ചാമ്പ്യൻസ് ട്രോഫിയും ഞാനാണ് നേടിതന്നത്, തോൽവിയിലും ന്യായീകരണം

World Test Championship: കളി തോറ്റു, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ടേബിളിൽ പാകിസ്ഥാനും പിന്നിലായി ഇന്ത്യ

Gautam Gambhir: ടി20 പോലെ ടെസ്റ്റ് ടീമിലും "ഗംഭീര" പരീക്ഷണങ്ങൾ, സ്പെഷ്യലിസ്റ്റ് ബാറ്റർമാരെ ഒഴിവാക്കി, റിസൾട്ട് വന്നപ്പോൾ ടെസ്റ്റിൽ പൊട്ടി

അടുത്ത ലേഖനം
Show comments