വാർണർ തിരിച്ചെത്തുന്നു, മൂന്നാം ടെസ്റ്റിൽ തിരിച്ചുവരവിനൊരുങ്ങി ഓസ്ട്രേലിയ

Webdunia
ബുധന്‍, 30 ഡിസം‌ബര്‍ 2020 (14:38 IST)
ഇന്ത്യക്കെതിരെയുള്ള മൂന്നാം ടെസ്റ്റ് മത്സരത്തിൽ ഓസീസ് നിരയിൽ ഓപ്പണിങ് താരം ഡേവിഡ് വാർണർ തിരിച്ചെത്തുന്നു. ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തിൽ പരിക്കേറ്റതിനെ തുടർന്ന് മുൻപ് നടന്ന രണ്ട് ടെസ്റ്റുകളിലും താരം കളിച്ചിരുന്നില്ല. വാർണർക്ക് പകരമെത്തിയ ജോ ബേണിന് പക്ഷേ പരമ്പരയിൽ തിളങ്ങാനായില്ല.
 
അതേസമയം രണ്ടാം ടെസ്റ്റ് തോൽവിയിൽ നിന്നും തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ഓസ്ട്രേലിയ.ബൗളർമാർ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം കാഴ്‌ച്ചവെക്കുന്നുണ്ടെങ്കിലും  സ്റ്റാർ ബാറ്റ്സ്മാൻ സ്റ്റീവ് സ്മിത്തിന്റെ ഫോമില്ലായ്മയാണ് ടീമിനെ വലയ്‌ക്കുന്നത്.കഴിഞ്ഞ ടെസ്റ്റില്‍ 0, 8 എന്നിങ്ങനെയായിരുന്ന താരത്തിന്റെ സ്‌കോറുകള്‍. ആദ്യ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്സിൽ ഒരു റൺസിന് പുറത്തായ താരം രണ്ടാം ഇന്നിങ്‌സില്‍ ഒരു റണ്‍സുമായി പുറത്താവാതെ നിന്നു. എപ്പോഴും തിരിച്ചുവരാന്‍ സാധ്യതയുള്ള താരമാണ് സ്മിത്ത്.
 
അതേസമയം വാർണർ തിരിച്ചുവരുന്നു എന്നതൊഴിച്ചാൽ നിലവിലെ ഓസീസ് ടീമിൽ വലിയ മാറ്റങ്ങൾക്ക് സൂചനയില്ല. ജനുവരി ഏഴ് മുത‌ൽ സിഡ്നിയിലാണ് മൂന്നാം ടെസ്റ്റ് മത്സരം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Sanju Samson : ഇനിയും കളിപ്പിക്കേണ്ട ആവശ്യമില്ല, സഞ്ജുവിന് അവസരങ്ങൾ ആവശ്യത്തിനായി, വിമർശനവുമായി ഗവാസ്കറും

ഇവനെന്താ മാങ്ങയ്ക്ക് കല്ലെറിയുന്നോ?, പുറത്തായതില്‍ ഉസ്മാന്‍ താരിഖിന്റെ ബൗളിംഗ് ആക്ഷനെതിരെ കാമറൂണ്‍ ഗ്രീന്‍

ഫൂട്ട് വര്‍ക്ക് ശരിയല്ല, ആത്മവിശ്വാസം തീരെയില്ല സഞ്ജുവിന്റെ കാര്യം വട്ടത്തില്‍ പാളി, ഇഷാനെ കണ്ട് പഠിക്കെന്ന് സോഷ്യല്‍ മീഡിയ

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

റിഷഭ് പന്തിന് പകരക്കാരനായി ധ്രുവ് ജുറെൽ, ഇന്ത്യൻ ടീമിനൊപ്പം ചേർന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

ബംഗ്ലാദേശിൻ്റെ സ്ഥാനത്ത് ഇന്ത്യയായിരുന്നെങ്കിൽ ഈ നിലപാടെടുക്കുമോ?, രൂക്ഷവിമർശനവുമായി നാസർ ഹുസൈൻ

Smriti Mandhana : ‘അവൾ ഏറെ അനുഭവിച്ചിട്ടുണ്ട്’ ഈ വിജയം സ്മൃതിക്കല്ലാതെ മറ്റാർക്ക് നൽകാൻ: ശ്രേയങ്ക പാട്ടീൽ

എനിക്ക് ഇത്രയും പറ്റിയെങ്കില്‍ ആ ബോളിന്റെ കാര്യമൊന്ന് ആലോചിച്ച് നോക്കു, പരിശീലനത്തിനിടെ ഗുരുതരമായ പരിക്കേറ്റ് ബെന്‍ സ്റ്റോക്‌സ്

U19 Worldcup Finals : ആറാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യയുടെ കൗമാരപ്പട; ഇംഗ്ലണ്ടിനെതിരായ കലാശപ്പോരാട്ടം ഇന്ന്

Josh Hazlewood: പന്തെറിയാൻ ഹേസൽവുഡില്ല, ലോകകപ്പിന് മുൻപായി ഓസീസിന് കനത്ത തിരിച്ചടി

അടുത്ത ലേഖനം
Show comments