ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യുസിലന്‍ഡിനെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയെങ്കിലും ദുബായ് ആനുകൂല്യം മുതലെടുത്താണ് ഇന്ത്യ കപ്പെടുത്തതെന്ന വിമര്‍ശനങ്ങള്‍ ഒഴിഞ്ഞിട്ടില്ല. മറ്റ് ടീമുകള്‍ക്ക് ലഭിക്കാത്ത ആനുകൂല്യം ഇന്ത്യയ്ക്കുണ്ടായിരുന്നുവെന്നും ഇത് മുതലെടുക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചതായും വിമര്‍ശകര്‍ പറയുന്നു.
എന്നാലിതാ ഈ വാദങ്ങളെയെല്ലാം തള്ളി പറഞ്ഞിരിക്കുകയാണ് പാകിസ്ഥാന്‍ ഇതിഹാസതാരമായ വസീം അക്രം. ലോകത്ത് എവിടെ കളിച്ചാലും ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ വിജയിക്കുമായിരുന്നുവെന്ന് അക്രം പറയുന്നു. മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള ഇന്ത്യന്‍ ക്രിക്കറ്റിന്റെ നേതൃത്വവും ആഴവും വലുതാണെന്നും അക്രം പറഞ്ഞു.
പാകിസ്ഥാനിലല്ല, എവിടെ കളിച്ചാലും ഇന്ത്യന്‍ ടീം തന്നെ ജയിക്കുമായിരുന്നു. ദുബായില്‍ മാത്രം കളിച്ചത് കൊണ്ടാണ് ഇന്ത്യ വിജയിച്ചതെന്ന് പറയുന്നത് ശരിയല്ല. പാകിസ്ഥാനില്‍ കളിച്ചാലും അവിടെയും അവര്‍ വിജയിക്കുമായിരുന്നു. 2024ലെ ടി20 ലോകകപ്പില്‍ ഒരു കളി പോലും തോല്‍ക്കാതെ ഇന്ത്യ വിജയിച്ചു. ചാമ്പ്യന്‍സ് ട്രോഫിയും ഒരു കളിയും തോല്‍ക്കാതെ നേടി. ഇത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ആഴത്തെയാണ് കാണിക്കുന്നത്. വസീം അക്രം പറഞ്ഞു.