Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sanju Samson: ഇന്ത്യന്‍ ടീമില്‍ സഞ്ജുവായിരിക്കുക കഷ്ടമാണ് ! മലയാളി താരത്തെ വകവെയ്ക്കാതെ ബിസിസിഐ

ഇന്ത്യക്കായി 31 ഏകദിനങ്ങളാണ് റിഷഭ് പന്ത് കളിച്ചിട്ടുള്ളത്

Sanju Samson

രേണുക വേണു

, തിങ്കള്‍, 20 ജനുവരി 2025 (09:50 IST)
Sanju Samson: ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം കനക്കുകയാണ്. ബിസിസിഐയെ തുടര്‍ച്ചയായി മലയാളി താരത്തെ തഴയുന്നത് ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കുന്നതല്ലെന്ന് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം വിമര്‍ശിക്കുന്നു. കണക്കുകളില്‍ കേമനായി നില്‍ക്കുമ്പോഴും ബിസിസിഐയുടെ പദ്ധതികളില്‍ ലാസ്റ്റ് ബെഞ്ചിലേക്ക് തഴയപ്പെടുകയാണ് സഞ്ജു. ഏകദിനത്തില്‍ സഞ്ജുവിനേക്കാള്‍ വളരെ പിന്നിലുള്ള റിഷഭ് പന്ത് ചാംപ്യന്‍സ് ട്രോഫി ടീമില്‍ ഇടംപിടിക്കുകയും ചെയ്തു.
 
ഇന്ത്യക്കായി 31 ഏകദിനങ്ങളാണ് റിഷഭ് പന്ത് കളിച്ചിട്ടുള്ളത്. 33.50 ശരാശരിയില്‍ ഇതുവരെ നേടിയിരിക്കുന്നത് 871 റണ്‍സ്. അഞ്ച് അര്‍ധ സെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് താരത്തിന്റെ പേരിലുള്ളത്. സഞ്ജുവാകട്ടെ കണക്കുകളില്‍ പന്തിനേക്കാള്‍ ഏറെ മുന്നിലാണ്. 16 ഏകദിനങ്ങളില്‍ നിന്ന് 56.66 ശരാശരിയില്‍ 510 റണ്‍സ് സഞ്ജു അടിച്ചുകൂട്ടിയിട്ടുണ്ട്. മൂന്ന് തവണ അര്‍ധ സെഞ്ചുറി നേടിയ താരം ഒരു സെഞ്ചുറിയും ഏകദിന ഫോര്‍മാറ്റില്‍ സ്വന്തമാക്കി. സ്‌ട്രൈക് റേറ്റ് എടുത്താലും പന്തിനേക്കാള്‍ മികവ് സഞ്ജുവിന് തന്നെയാണ്. 
 
മാത്രമല്ല റിഷഭ് പന്തിനേക്കാള്‍ ഫ്ളക്സിബിലിറ്റിയുള്ള ബാറ്ററാണ് സഞ്ജു. ഓപ്പണര്‍ പൊസിഷന്‍ മുതല്‍ നമ്പര്‍ 6 പൊസിഷന്‍ വരെ കളിക്കാന്‍ സഞ്ജുവിന് സാധിക്കും. നിലവില്‍ നമ്പര്‍ 3 മുതല്‍ നമ്പര്‍ 6 വരെ സഞ്ജു പല റോളുകളിലും ഏകദിന ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്തിട്ടുമുണ്ട്. മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്ത് സെഞ്ചുറിയും നാല്, അഞ്ച്, ആറ് നമ്പറുകളില്‍ ഇറങ്ങി അര്‍ധ സെഞ്ചുറിയും സഞ്ജു നേടിയിട്ടുണ്ട്. 
 
ഇന്ത്യക്കായി കളിച്ച അവസാന അഞ്ച് മത്സരങ്ങളില്‍ മൂന്ന് സെഞ്ചുറികളാണ് താരത്തിന്റെ പേരിലുള്ളത്. ഏകദിനത്തില്‍ സഞ്ജു സെഞ്ചുറി നേടിയത് ദക്ഷിണാഫ്രിക്കയിലെ വെല്ലുവിളി നിറഞ്ഞ പിച്ചില്‍ ആണെന്നും ഓര്‍ക്കണം. കണക്കുകളുടെ തട്ടില്‍ സഞ്ജുവിന് ആധിപത്യം ഉള്ളപ്പോഴും ടീം ലിസ്റ്റിലേക്ക് വരുമ്പോള്‍ താരം തഴയപ്പെടുന്ന പതിവ് തുടരുകയാണ്. സഞ്ജുവിന്റെ കാര്യം ആലോചിക്കുമ്പോള്‍ സങ്കടം വരുന്നു എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒഴിവാക്കപ്പെടതിൽ സഞ്ജു നിരാശനാകേണ്ട, പന്തിനെ പോലെ ഒരു ഗെയിം ചെയ്ഞ്ചറോടാണ് അവൻ മത്സരിച്ചത്: ഗവാസ്കർ