Kevin Peterson: സ്നേഹമല്ലാതെ മറ്റൊന്നും അറിഞ്ഞിട്ടില്ല, ഇന്ത്യ പ്രിയപ്പെട്ടതാകാൻ കാരണങ്ങളുണ്ട്: കെവിൻ പീറ്റേഴ്സൺ

അഭിറാം മനോഹർ
വ്യാഴം, 20 നവം‌ബര്‍ 2025 (18:42 IST)
ഇംഗ്ലണ്ടിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് കെവിന്‍ പീറ്റേഴ്‌സണ്‍. ഒരു ഇംഗ്ലണ്ട് താരമാണെങ്കിലും ഇന്ത്യയില്‍ പീറ്റേഴ്‌സണിന് ആരാധകര്‍ ഏറെയാണ്. ഐപിഎല്‍ കാലഘട്ടത്തില്‍ കളിക്കാരനായി ഉണ്ടായിരുന്ന പീറ്റേഴ്‌സണ്‍ വിരമിച്ച ശേഷം ക്രിക്കറ്റ് വിദഗ്ധനെന്ന നിലയിലും നിലവില്‍ ഐപിഎല്‍ സന്ദര്‍ശകന്‍ എന്ന നിലയിലും എപ്പോഴും ഇന്ത്യ സന്ദര്‍ശിക്കാറുണ്ട്. ഇപ്പോഴിതാ എന്തുകൊണ്ടാണ് ഇന്ത്യയെ താന്‍ ഇങ്ങനെ ഇഷ്ടപ്പെടുന്നത് എന്നതിനെ പറ്റിയുള്ള ആരാധകന്റെ ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് താരം.
 
 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് താരം ഇത് സംബന്ധിച്ച മറുപടി എഴുതിയത്. പ്രധാനമായും 3 കാരണങ്ങളാണ് തന്റെ ഇന്ത്യന്‍ സ്‌നേഹത്തിന് പിന്നിലെന്ന് പീറ്റേഴ്‌സണ്‍ പറയുന്നു. കഴിഞ്ഞ 20 വര്‍ഷമായി ഇന്ത്യയില്‍ യാത്ര ചെയ്യുന്നു. ഒരിടത്ത് നിന്നും അപമാനം, നെഗറ്റീവ് സംഭവങ്ങള്‍ അങ്ങനെ ഒന്നും നേരിട്ടിട്ടില്ല. എല്ലായ്‌പ്പോഴും സ്നേഹം, കരുണ, ആത്മാര്‍ത്ഥത, ചൂടുള്ള സ്വീകരണം-ഇത്രയെല്ലാം തന്ന രാജ്യത്തെ ഞാന്‍ എങ്ങനെ ആദരിക്കാതിരിക്കും?. പീറ്റേഴ്‌സണ്‍ ചോദിക്കുന്നു
 
ഇന്ത്യയില്‍ നിന്നും  ജീവിതകാലം നിലനില്‍ക്കുന്ന സൗഹൃദങ്ങള്‍ ഞാന്‍ നേടിയിട്ടുണ്ട്. ചിലര്‍ കുടുംബമായി മാറി, സഹോദരങ്ങളായി. ബഹുമാനം നിങ്ങള്‍ നേടിയെടുക്കേണ്ടതാണ്. വര്‍ഷങ്ങളോളമുള്ള എന്റ കഴിവും ക്രിക്കറ്റ് കളിച്ചുമാണ് ഇത് നെടിയതെന്ന് ഞാന്‍ കരുതുന്നു. ഒരു രാജ്യം നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി മാത്രമാണ് നിങ്ങള്‍ക്ക് നല്‍കുന്നതെങ്കില്‍ അത് 10 മടങ്ങായി തിരിച്ചുനല്‍കുക എന്നത് സ്വാഭാവികമാണ്. ആദ്യം എന്നെ ഹൃദത്തോട് ചേര്‍ത്തത് ഇന്ത്യയാണ്. അതിനാല്‍ തന്നെ ഇന്ത്യ എപ്പോഴും എന്റെ ഹൃദയത്തില്‍ തുടരും. കെവിന്‍ പീറ്റേഴ്‌സണ്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഹർമൻ പ്രീതില്ല, ക്യാപ്റ്റനായി ലോറ വോൾവാർഡ്, വനിതാ ഏകദിന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഐസിസി

Herinrich Klassen: ഹൈദരാബാദ് ക്ലാസനെ കൈവിട്ടേക്കും, സൂപ്പർ താരത്തെ നോട്ടമിട്ട് മറ്റ് ഫ്രാഞ്ചൈസികൾ

കേരളത്തെ എറിഞ്ഞിട്ട് മൊഹ്സിൻ ഖാൻ, കർണാടകക്കെതിരെ തോൽവി ഇന്നിങ്ങ്സിനും 164 റൺസിനും

Yashasvi Jaiswal: രഞ്ജിയില്‍ ജയ്‌സ്വാളിനു സെഞ്ചുറി

ഒരൊറ്റ മത്സരം ജെമീമയുടെ താരമൂല്യത്തിൽ 100 ശതമാനം വർധന, ലോക ചാമ്പ്യന്മാർക്ക് പിറകെ വമ്പൻ ബ്രാൻഡുകൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

Hardik Pandya: പാണ്ഡ്യയുടെ കാര്യത്തിൽ റിസ്കെടുക്കില്ല, ഏകദിന സീരീസിൽ വിശ്രമം അനുവദിക്കും

ഗുവാഹത്തി ടെസ്റ്റ്: റബാഡയ്ക്ക് പകരം ലുങ്കി എൻഗിഡി ദക്ഷിണാഫ്രിക്കൻ ടീമിൽ

ഗില്ലിനും ശ്രേയസിനും പകരം ജയ്സ്വാളും റിഷഭ് പന്തും എത്തിയേക്കും, ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

വെറും ഒന്നരലക്ഷം പേരുള്ള ക്യുറസോ പോലും ലോകകപ്പ് കളിക്കുന്നു, 150 കോടി ജനങ്ങളുള്ള ഇന്ത്യ റാങ്കിങ്ങിൽ പിന്നെയും താഴോട്ട്

ആഷസ് ആദ്യ ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ, കമിൻസിന് പിന്നാലെ ഹേസൽവുഡും പുറത്ത്

അടുത്ത ലേഖനം
Show comments