വാരിയെല്ലിന് പരിക്കേറ്റ സ്റ്റാര്‍ പേസര്‍ കഗിസോ റബാഡ ഫിറ്റ്‌നസ് വീണ്ടെടുക്കാത്ത സാഹചര്യത്തില്‍ ഇന്ത്യക്കെതിരായ ഗുവാഹത്തി ടെസ്റ്റിനുള്ള സ്‌ക്വാഡില്‍ പേസര്‍ ലുങ്കി എന്‍ഗിഡിയെ ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്ക. 20 ടെസ്റ്റ് മത്സരങ്ങളുള്ള അനുഭവസമ്പത്തുള്ള താരം കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ജോയിന്‍ ചെയ്തിരുന്നു. പേസിനെ പിന്തുണയ്ക്കുന്ന പിച്ചാകും ഗുവാഹത്തിയില്‍ ഇന്ത്യ തയ്യാറാക്കുക എന്നാണ് സൂചന.
ഗുവാഹത്തിയില്‍ ഇത് രണ്ടാം തവണ മാത്രമാണ് ടെസ്റ്റ് മത്സരം നടക്കുന്നത്. അതിനാല്‍ തന്നെ അന്താരാഷ്ട്ര തലത്തില്‍ ഗുവാഹത്തിയിലെ പിച്ചിനെ പറ്റി സന്ദര്‍ശകര്‍ക്ക് ധാരണയില്ല എന്നത് ഇന്ത്യയ്ക്ക് ഗുണകരമാകും. നിലവില്‍ മാര്‍ക്കോ യാന്‍സന്‍, കോര്‍ബിന്‍ ബോഷ്, വിയാന്‍ മുള്‍ഡര്‍ എന്നിവരാണ് പേസര്‍മാരെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കൊപ്പമുള്ളത്. ഇന്ത്യയ്‌ക്കെതിരെ വിജയമോ സമനിലയോ നേടിയാല്‍ 1999/2000 ത്തിന് ശേഷം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കാമെന്ന അവസരമാണ് രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ടീമിനുള്ളത്.