ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം ഉടന്‍. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിന പരമ്പരക്കുള്ള ടീമില്‍ തിളങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് ടീമില്‍ ഇടം ലഭിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശുഭ്മാന്‍ ഗില്‍ പരമ്പരയില്‍ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായിരിക്കുന്നതാണ് ടീം പ്രഖ്യാപനം വൈകിക്കുന്നതാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഗില്‍ ടീമിലിടം നേടിയില്ലെങ്കില്‍ രോഹിത്തിനൊപ്പം റുതുരാജ് ഗെയ്ക്ക്വാദ്, യശ്വസി ജയ്‌സ്വാള്‍ എന്നിവരെ പരിഗണിച്ചേക്കും. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ മികച്ച പ്രകടനമായിരുന്നു റുതുരാജ് നടത്തിയത്.മൂന്നാം നമ്പറില്‍ കോലിയും നാലാം നമ്പറില്‍ ശ്രേയസ് അയ്യരിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്തും എത്തിയേക്കും. നാലാമനായി തിലക് വര്‍മയേയാണ് പരിഗണിച്ചിരുന്നതെങ്കിലും ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ താരം നിറം മങ്ങിയിരുന്നു. കെ എല്‍ രാഹുല്‍ അഞ്ചാമതെത്തുമ്പോള്‍ അക്‌സര്‍ പട്ടേല്‍ ആറാമതും നിതീഷ് കുമാര്‍ റെഡ്ഡി ഏഴാം സ്ഥാനത്തുമെത്തും.
കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരില്‍ ഒരാളാകും റ്റീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചാല്‍ ഹര്‍ഷിത് റാണ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരാകും ഏകദിന ടീമിലെ ബൗളര്‍മാര്‍.