Select Your Language

Notifications

webdunia
webdunia
webdunia
webdunia

എത്രകാലം ഇങ്ങനെ പിന്തുണയ്ക്കും? കെ.എല്‍.രാഹുലിനെ ഒഴിവാക്കണമെന്ന് ആരാധകര്‍, താരത്തിന്റെ ഉപനായകസ്ഥാനം തെറിക്കും !

Why India should move on from KL Rahul
, ചൊവ്വ, 14 ഫെബ്രുവരി 2023 (09:21 IST)
കെ.എല്‍.രാഹുലിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കുന്ന കാര്യം ആലോചനയില്‍. തുടര്‍ച്ചയായി മോശം ഫോമില്‍ തുടരുന്ന രാഹുലിനെ ഇനിയും പിന്തുണയ്ക്കുന്നത് മണ്ടന്‍ തീരുമാനമെന്ന് ആരാധകരും വിമര്‍ശിക്കുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കി രാഹുലിനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. 
 
ടെസ്റ്റില്‍ ഇനിയും രാഹുലിന് അവസരം നല്‍കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് സെലക്ടര്‍മാരുടെയും വിലയിരുത്തല്‍. 2018 മുതല്‍ രാഹുലിന്റെ ടെസ്റ്റ് കരിയര്‍ സംശയനിഴലിലാണ്. 25 ടെസ്റ്റ് മത്സരങ്ങളില്‍ 26.57 ശരാശരിയില്‍ വെറും 1196 റണ്‍സാണ് രാഹുല്‍ ഇക്കാലയളവില്‍ നേടിയിരിക്കുന്നത്. 2021 ല്‍ വെറും 25 മാത്രമാണ് രാഹുലിന്റെ ശരാശരി. രാഹുലിന് പുറത്തുള്ള ഒരു സാധ്യതയെ കുറിച്ച് ഇന്ത്യന്‍ സെലക്ടര്‍മാര്‍ കാര്യമായി ആലോചിക്കേണ്ട സമയം അതിക്രമിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നെയ്മര്‍ കൂടി പോയാല്‍ ഞാന്‍ ഇവിടെ നില്‍ക്കില്ല; മെസി പി.എസ്.ജി. വിട്ടേക്കും, കരാര്‍ പുതുക്കില്ല !