Webdunia - Bharat's app for daily news and videos

Install App

3 ഫോർമാറ്റിലും കളിക്കുന്നവരല്ല, പോരാത്തതിന് വിരമിക്കാൻ സമയമടുക്കുകയും ചെയ്തു, കോലിയ്ക്കും രോഹിത്തിനും ജഡേജയ്ക്കും എന്തിന് എ പ്ലസ് കാറ്റഗറി?

അഭിറാം മനോഹർ
ചൊവ്വ, 22 ഏപ്രില്‍ 2025 (19:40 IST)
കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള ബിസിസിഐ വാര്‍ഷിക കരാറുകള്‍ പ്രഖ്യാപിച്ചത്. ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ചും സൂപ്പര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരെ എ പ്ലസ് കാറ്റഗറിയിലാണ് ബിസിസിഐ ഉള്‍പ്പെടുത്തിയത്. ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ ബിസിസിഐ കരാറില്‍ തിരിച്ചെത്തുകയും ചെയ്തു.
 
 സാധാരണയായി ടീമിനായി 3 ഫോര്‍മാറ്റിലും ഒരുപോലെ മികച്ച് നില്‍ക്കുന്ന താരങ്ങളെയാണ് ബിസിസിഐ എ പ്ലസ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തുന്നത്. 2 ഫോര്‍മാറ്റുകളില്‍ ടീമിലെ പ്രാധാനതാരങ്ങളായവര്‍ക്ക് എ കാറ്റഗറിയാണ് നല്‍കാറുള്ളത്. 2 ഫോര്‍മാറ്റുകളിലും മാറി മാറി കളിക്കുന്ന താരങ്ങള്‍ക്ക് ബി കാറ്റഗറിയും യുവതാരങ്ങള്‍ക്കും ഒരു ഫോര്‍മാറ്റ് മാത്രം കളിക്കുന്ന താരങ്ങള്‍ക്ക് സി കാറ്റഗറിയുമാണ് നല്‍കാറുള്ളത്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ നിന്നും വിരമിച്ചിട്ടും കോലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെ എ പ്ലസ് കാറ്റഗറിയിലാണ് ബിസിസിഐ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
 
ഇതിന് കാരണമായി ബിസിസിഐ പറയുന്നത് ഇങ്ങനെയാണ്. ഒക്ടോബര്‍ 1 2024 മുതല്‍ സെപ്റ്റംബര്‍ 30 2025 വരെയുള്ള കാലമാണ് പുതിയ കരാറെങ്കിലും ഇതിന് കണക്കിലെടുത്തത് 2023 ഒക്ടോബര്‍ 1 മുതല്‍ 2024 സെപ്റ്റംബര്‍ വരെയുള്ള കാലമാണെന്നും കോലി, ജഡേജ, രോഹിത് എന്നിവര്‍ 2024 ജൂണില്‍ ഇന്ത്യയ്ക്കായി ടി20 ലോകകപ്പില്‍ കളിച്ചവരാണ് എന്നതുമാണ്. അതിനാലാണ് സാങ്കേതികമായി മൂന്ന് താരങ്ങളും എ പ്ലസ് കാറ്റഗറി നിലനിര്‍ത്തിയതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വാലറ്റക്കാർ ആകെ നേടിയത് 9 റൺസ്, അവർ മറ്റാരേക്കാളും നിരാശരാണ്,തോൽവിയിലും താരങ്ങളെ പിന്തുണച്ച് ഗംഭീർ

ബുമ്ര 3 ടെസ്റ്റുകളിൽ മാത്രം, അടിവാങ്ങിയെന്ന് കരുതി പേസർമാരെ മാറ്റാനാകില്ല, ലക്ഷ്യം മികച്ച ഒരു പേസ് ബാറ്ററി നിർമിക്കുന്നതെന്ന് ഗൗതം ഗംഭീർ

India vs England: ഇങ്ങനെ അടി വാങ്ങണോ?, വിദേശത്ത് നാണക്കേടിൻ്റെ റെക്കോർഡ് ഇനി പ്രസിദ്ധ് കൃഷ്ണയുടെ പേരിൽ

India vs England: ആരും വേണമെന്ന് കരുതി ക്യാച്ച് വിടുന്നതല്ലല്ലോ, പിള്ളേരല്ലെ ഇങ്ങനെയാണ് മത്സരപരിചയം ഉണ്ടാകുന്നത്, ടീമംഗങ്ങളെ കുറ്റപ്പെടുത്താതെ ബുമ്ര

എന്ത് പിഎസ്ജി അവനെയൊക്കെ തീർത്തു, ബ്രസീലെന്നാൽ സുമ്മാവ, വമ്പൻ അട്ടിമറി നടത്തി ബൊട്ടഫോഗോ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sanju Samson in KCL: സഞ്ജു ഇനി കൊച്ചി ടീമില്‍; റെക്കോര്‍ഡ് തുക !

Australia vs West Indies 2nd Test: ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ വിന്‍ഡീസ്; അതിവേഗം വീഴ്ത്തണം എട്ട് വിക്കറ്റുകള്‍ !

India vs England 2nd Test: സിറാജ് 'ബുംറയായി'; സൂക്ഷിച്ചുകളിച്ചാല്‍ ഇന്ത്യക്ക് ജയിക്കാം

India vs Bangladesh Series Cancelled: ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്

Shubman Gill blasts Akash Deep: 'എന്ത് നോക്കിയാ നില്‍ക്കുന്നെ'; പുതിയ ക്യാപ്റ്റന്‍ അത്ര 'കൂളല്ല', ആകാശ് ദീപിനു വഴക്ക് (വീഡിയോ)

അടുത്ത ലേഖനം
Show comments