CSK: പൈസ ഒരുപാടുണ്ടായിരുന്നു, എന്നാലും നല്ല താരങ്ങളെ ആരെയും വാങ്ങിയില്ല, ഇങ്ങനൊരു ചെന്നൈ ടീമിനെ കണ്ടിട്ടില്ലെന്ന് സുരേഷ് റെയ്ന

അഭിറാം മനോഹർ
ചൊവ്വ, 22 ഏപ്രില്‍ 2025 (18:48 IST)
ഐപിഎല്ലില്‍ തുടര്‍ച്ചയായ തോല്‍വികളില്‍ വലയുകയാണ് ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്. ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ടീമുകളില്‍ ഒന്നായിട്ടും 2025 സീസണില്‍ കാര്യമായ ഒരു പ്രകടനം പോലും നടത്താന്‍ ചെന്നൈയ്ക്കായിട്ടില്ല. കളിച്ച 8 മത്സരങ്ങളില്‍ ആറിലും പരാജയപ്പെട്ട് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ് ചെന്നൈ. മുംബൈക്കെതിരായ മത്സരത്തിലും പരാജയപ്പെട്ടതോടെ പ്ലേ ഓഫ് കാണാതെ ചെന്നൈ മടങ്ങാനുള്ള സാധ്യതകളും ഏറിയിരിക്കുകയാണ്.
 
 ഇപ്പോഴിതാ ചെന്നൈയുടെ മോശം പ്രകടനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ചെന്നൈ താരമായ സുരേഷ് റെയ്‌ന. ടീമിന്റെ പരിശീലകനും മാനേജ്‌മെന്റും താരലേലത്തില്‍ ഏര്‍പ്പെട്ടത് ശരിയായ രീതിയിലല്ലെന്നും കഴിവുള്ള ഒട്ടേറെ യുവതാരങ്ങളുണ്ടായിട്ടും ആരെയും ടീമിലെത്തിക്കാന്‍ ചെന്നൈയ്ക്ക് സാധിച്ചില്ലെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കവെ റെയ്‌ന പറഞ്ഞു.
 
 കളിക്കാരെ തിരഞ്ഞെടുക്കാനുള്ള പണം ഉണ്ടായിട്ടും റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍ തുടങ്ങിയ താരങ്ങള്‍ക്കായൊന്നും ചെന്നൈ ശ്രമിച്ചില്ല. എത്ര ആക്രമണാത്മകമായാണ് മറ്റ് ടീമുകള്‍ കളിക്കുന്നത്. ഇങ്ങനെ ബുദ്ധിമുട്ടുന്ന ചെന്നൈയെ ഇതിന് മുന്‍പ് കണ്ടിട്ടില്ല. റെയ്‌ന പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഇന്ന് കളിക്കുന്ന താരങ്ങളിലെ മികച്ച ഫിനിഷർ, ടിം ഡേവിഡിനെ പ്രശംസകൊണ്ട് മൂടി ആർസിബി നായകൻ

ഫിനിഷിങ്ങിൽ പവർ ഹൗസ്, ബാറ്റിംഗ് മെച്ചപ്പെടുത്തിയത് ദിനേഷ് കാർത്തികെന്ന് ടിം ഡേവിഡ്

സിക്സടിച്ചു തകർക്കുമെന്ന് പറഞ്ഞു, ആർസിബിക്കെതിരെ ഒരു സിക്സടിച്ച് മടങ്ങി, മൂന്നാം പോരിലും നിരാശപ്പെടുത്തി സഞ്ജു

സഞ്ജുവിന്റെ ശരീരഭാഷ നോക്ക്, ഒരു താല്പര്യവും ഇല്ലാത്തത് പോലെ, വയ്യെങ്കില്‍ മാറിനില്‍ക്കു, രൂക്ഷവിമര്‍ശനവുമായി ചെന്നൈ ആരാധകര്‍

ജേഴ്സിയിലെ ചായം പന്തിലേക്കും പടർന്നു, പിഎസ്എൽ നടന്നത് ചുവന്ന പന്തിൽ!, നാണം കെട്ട് പാകിസ്ഥാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Chennai Super Kings vs Gujarat Titans: മങ്ങി സഞ്ജു, തിളങ്ങി സായ് സുദർശൻ; ചെന്നൈയ്ക്ക് തോൽവി

ക്ഷമിക്കാം, എന്നാൽ ഒന്നും മറക്കാനാവില്ലല്ലോ, സ്ലാപ് ഗേറ്റ് സംഭവം പരസ്യമാക്കി ഹർഭജൻ കാശുണ്ടാക്കി, ഇൻസ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തെന്ന് ശ്രീശാന്ത്

Sanju Samson : ഇന്ന് പോരാട്ടം ഗില്ലിൻ്റെ ഗുജറാത്തിനെതിരെ, റെക്കോർഡിനരികെ സഞ്ജു, വേണ്ടത് 3 റൺസ് മാത്രം

എന്തൊരു അടി, ഞാൻ ഫാനായി പോയി, തുറന്ന് പറഞ്ഞ് പാറ്റ് കമ്മിൻസ്

KL Rahul : 67 പന്തിൽ 152*, സെഞ്ചുറിയോടെ റെക്കോർഡുകളുടെ പ്രളയം തീർത്ത് രാഹുൽ

അടുത്ത ലേഖനം
Show comments