India vs Pakistan: 'അവര്‍ക്കൊപ്പം കളിക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല'; ക്രിക്കറ്റിലും പാക്കിസ്ഥാനെതിരെ കടുത്ത നിലപാട്
നിഷ്പക്ഷ വേദികളില്‍ വെച്ച് ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരകള്‍ നടക്കാനുള്ള എല്ലാ സാധ്യതയും ഇതോടെ അവസാനിച്ചു
India vs Pakistan: ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ കളിക്കാന്‍ താല്‍പര്യമില്ലെന്ന് ബിസിസിഐ നിലപാടെടുത്തു.
' ഇനി മുതല്‍ ഞങ്ങള്‍ പാക്കിസ്ഥാനുമായി ദ്വിരാഷ്ട്ര മത്സരങ്ങള്‍ കളിക്കില്ല,' ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ എന്ത് പറയുന്നോ അതിനനുസരിച്ച് മാത്രമേ ക്രിക്കറ്റിന്റെ കാര്യത്തിലും ബിസിസിഐ നിലപാടെടുക്കൂ എന്ന് രാജീവ് ശുക്ല വ്യക്തമാക്കി.
നിഷ്പക്ഷ വേദികളില്‍ വെച്ച് ഇന്ത്യ-പാക്കിസ്ഥാന്‍ ക്രിക്കറ്റ് പരമ്പരകള്‍ നടക്കാനുള്ള എല്ലാ സാധ്യതയും ഇതോടെ അവസാനിച്ചു. അതേസമയം ഐസിസി ടൂര്‍ണമെന്റുകളില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് കളിക്കേണ്ടിവരും. ഐസിസി കരാര്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് അത്. അപ്പോഴും ഐസിസി ടൂര്‍ണമെന്റുകളില്‍ ഇന്ത്യയും പാക്കിസ്ഥാനും ഒരേ ഗ്രൂപ്പില്‍ വരാതിരിക്കാന്‍ ബിസിസിഐ ഐസിസിയോടു ആവശ്യപ്പെട്ടേക്കും.