ഇന്ത്യക്കെതിരായ ഏഷ്യാകപ്പ് ഫൈനല്‍ മത്സരത്തില്‍ കളിക്കാരെ അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും ആഘോഷങ്ങള്‍ നടത്തുന്നതില്‍ നിന്നും തടയില്ലെന്ന് പാകിസ്ഥാന്‍ നായകന്‍ സല്‍മാന്‍ ആഘ. ഇന്ത്യക്കെതിരായ സൂപ്പര്‍ 4 മത്സരത്തില്‍ പാക് താരങ്ങളായ ഹാരിസ് റൗഫ്, സാഹിബ് സാദ ഫര്‍ഹാന്‍ എന്നിവര്‍ നടത്തിയ ആഘോഷങ്ങളും പ്രതികരണങ്ങളും വിവാദമായ പശ്ചാത്തലത്തിലാണ് പാക് നായകന്റെ പ്രതികരണം.
മര്യാദയുടെ അതിര്‍ത്തി ലംഘിക്കുന്നത് വരെ ഒരാളെയും അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ നിന്നും തടയില്ല. എല്ലാവര്‍ക്കും അവരുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ട്. പേസര്‍മാരെ അതില്‍ നിന്നും തടയുന്നത് എങ്ങനെയാണ് ശരിയാവുക. മറ്റൊരാളെ അപമാനിക്കാത്തത് വരെ ആഘോഷപ്രകടനങ്ങള്‍ക്ക് ഞാന്‍ തടസം നില്‍ക്കില്ല. സല്‍മാന്‍ ആഘ പറഞ്ഞു.