WTC Point Table: വെസ്റ്റിൻഡീസിനെ വൈറ്റ് വാഷ് ചെയ്തു, എന്നിട്ടും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ മുന്നേറാനാവാതെ ഇന്ത്യ
7 മത്സരങ്ങളില്‍ നിന്ന് 4 വിജയവും 2 തോല്‍വിയും ഒരു സമനിലയുമായി 52 പോയന്റും 61.90 പോയന്റ് ശതമാനവുമായി പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യ.
വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരാനായിട്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ മുന്നേറാനാവാതെ ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 7 ടെസ്റ്റുകളില്‍ നാലാമത്തെ വിജയമാണ് ഇന്ത്യ വെസ്റ്റിന്‍ഡീസിനെതിരെ നേടിയത്. 7 മത്സരങ്ങളില്‍ നിന്ന് 4 വിജയവും 2 തോല്‍വിയും ഒരു സമനിലയുമായി 52 പോയന്റും 61.90 പോയന്റ് ശതമാനവുമായി പട്ടികയില്‍ മൂന്നാമതാണ് ഇന്ത്യ.
വെറും 2 ടെസ്റ്റുകള്‍ മാത്രം കളിച്ച് ഒരു വിജയവും ഒരു സമനിലയും അടക്കം 16 പോയന്റും 66.67 പോയന്റ് ശതമാനവുമുള്ള ശ്രീലങ്കയാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പര 3-0ത്തിന് സ്വന്തമാക്കിയ ഓസീസാണ് 100 പോയന്റ് ശതമാനവുമായി ഒന്നാമതുള്ളത്. അഞ്ച് ടെസ്റ്റില്‍ 2 ജയവും 2 തോല്‍വിയും ഒരു സമനിലയുമായി 26 പോയന്റും 43.33 പോയന്റ് ശതമാനവുമുള്ള ഇംഗ്ലണ്ടാണ് ഇന്ത്യയ്ക്ക് പിന്നില്‍ നാലാമതുള്ളത്.