Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹ വാഗ്ദാനം നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം പീഡിപ്പിച്ചു, പണം തട്ടിയെടുത്തു: പരാതിയുമായി യുപി സ്വദേശിനി

Yash Dayal, RCB

അഭിറാം മനോഹർ

, ഞായര്‍, 29 ജൂണ്‍ 2025 (13:44 IST)
ഇന്ത്യന്‍ പേസര്‍ യാഷ് ദയാലിനെതിരെ പീഡനപരാതിയുമായി യുവതി. യാഷ് ദയാല്‍ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചതായി ഉത്തര്‍പ്രദേശ് സ്വദേശിനിയായ യുവതിയാണ് പരാതി നല്‍കിയത്. ഗാസിയാബാദില്‍ നിന്നുള്ള യുവതി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓണ്‍ലൈന്‍ പരാതി പരിഹാര പോര്‍ട്ടലിനെയാണ് സമീപിച്ചത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഗാസിയാബാദ് ഇന്ദിരാപുരം പോലീസിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി.
 
ജൂലൈ 21ന് മുന്‍പായി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യാഷ് ദയാലുമായി 5 വര്‍ഷമായി അടുപ്പത്തിലായിരുന്നുവെന്നും മാനസികമായും ശാരീരികമായും തന്നെ ഉപദ്രവിച്ചെന്നും വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് പണം തട്ടിയെടുത്തെന്നും ഇത്തരത്തില്‍ ഒരുപാട് പെണ്‍കുട്ടികളെ പറ്റിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. തെളിവായി ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍, വീഡിയോ കോള്‍ രേഖകള്‍ എന്നിവ തന്റെ കൈവശമുണ്ടെന്നും യുവതി പറയുന്നു.
 
 കുടുംബത്തിന് മുന്നില്‍ തന്നെ പരിചയപ്പെടുത്തി വിശ്വാസം നേടി. കബളിപ്പിക്കുകയാണെന്ന് മനസിലാക്കി പ്രതികരിച്ചപ്പോള്‍ മര്‍ദ്ദിച്ച് അവശയാക്കി. ഇയാള്‍ ഇത്തരത്തില്‍ പല പെണ്‍കുട്ടികളെയും പറ്റിച്ചിട്ടുണ്ട്. പരാതിയില്‍ പെണ്‍കുട്ടി പറയുന്നു.  ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനായി കളിക്കുന്ന താരം കഴിഞ്ഞ സീസണില്‍ 15 മത്സരങ്ങളില്‍ നിന്നും 13 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ടി20യിലും സ്മൃതിയുടെ മന്ദഹാസം, സൂപ്പർ സെഞ്ചുറിയുടെ ബലത്തിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം